/indian-express-malayalam/media/media_files/uploads/2022/05/Ramzan-Eid-Namaz-offered-in-Kolkata.-on-Tuesday-Kolkata-Express-Photo-Shashi-Ghosh.jpg)
എക്സ്പ്രസ് ഫൊട്ടൊ : ശശി ഘോഷ്
ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍. പള്ളികളിലും ഈദ്്ഗാഹുകളിലും പെരുന്നാള്‍ നമസ്‌ക്കാരം തുടങ്ങി. പ്രവാചകനായ ഇബ്രാംഹിം മകന്‍ ഇസ്മായീലിനെ ദൈവകല്‍പ്പന പ്രകാരം ബലി നല്‍കാനൊരുങ്ങിയതിന്റെ ഓര്‍മ്മ പുതുക്കി ഇസ്ലാം മതവിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. വിവിധ മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരം സംസ്ഥാനത്ത് ഇന്ന് കൂടി പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവാചകന്റെ ത്യാഗത്തെ വാഴ്ത്തുന്ന ഈ ദിനം പെരുന്നാള്‍ നമസ്‌കാരവും കുടുംബാംഗങ്ങളുടെ ഒത്തുചേരലുകളുമായി കേരളത്തിലെ വിശ്വാസികള്‍ ആഘോഷിക്കും.
ത്യാഗത്തിന്റേയും സ്നേഹത്തിന്റേയും മഹത്തായ സന്ദേശം നമ്മിലേക്ക് പകരുന്ന ദിനമാണ് ബലി പെരുന്നാളിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റുള്ളവര്‍ക്കു നേരെ സഹായഹസ്തം നീട്ടാനും പരസ്പരം സ്നേഹിക്കാനും ഏവര്‍ക്കും സാധിച്ചാല്‍ മാത്രമേ സന്തോഷവും സമത്വവും നിറഞ്ഞ ലോകം സാക്ഷാത്ക്കരിക്കപ്പെടുകയുള്ളൂ എന്ന് ബലി പെരുന്നാള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
/indian-express-malayalam/media/media_files/uploads/2023/04/ramadan-greetings-2.jpg)
സാഹോദര്യവും മതസൗഹാര്‍ദ്ദവും പുലരുന്ന നാടായി കേരളത്തെ നിലനിര്‍ത്താന്‍ ഈ മഹത്തായ ദിനം നമുക്ക് പ്രചോദനം പകരട്ടെ. വ്യതിരിക്തതകളുടെ വേലിക്കെട്ടുകള്‍ ഭേദിച്ച് എല്ലാ മനുഷ്യര്‍ക്കും ഒത്തുചേര്‍ന്ന് ബലി പെരുന്നാള്‍ ആഘോഷിക്കാന്‍ സാധിക്കണം. ഏവര്‍ക്കും ഹൃദയപൂര്‍വ്വം ബക്രീദാശംസകള്‍ നേരുന്നു.- മുഖ്യമന്ത്രി ആശംസിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.