/indian-express-malayalam/media/media_files/uploads/2021/05/eid-ul-fitr-in-the-midst-of-lock-down-498104-FI.jpg)
Source: Pixabay
Eid Al Adha, Bakrid Kerala Date: കോഴിക്കോട്: കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 10 ഞായറാഴ്ച. കാപ്പാടും തെക്കൻ കേരളത്തിലെ വിവിധ ഭാഗങ്ങളിലും ഇന്ന് മാസപ്പിറവി ദൃശ്യമായതിനാൽ നാളെ ദുൽഹിജ്ജ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖലി അലി ശിഹാബ് തങ്ങള്‍, കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഇബ്‌റാഹിം ഖലീല്‍ ബുഖാരി തങ്ങള്‍, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, പാളയം ഇമാം എന്നിവരാണ് ബലിപെരുന്നാൾ ജൂലൈ 10ന് ആയിരിക്കുമെന്ന് അറിയിച്ചത്.
യുഎഇ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിൽ ജൂലൈ ഒമ്പതിനാണ് ബലിപെരുന്നാൾ. സൗദി അറേബ്യയിൽ കഴിഞ്ഞ ദിവസം ദുൽഹിജ്ജ് മാസപിറവി കണ്ടതോടെയാണ് പ്രഖ്യാപനം. ഹജ്ജിന്റെ സുപ്രധാന കർമ്മമായ അറഫാ ദിനം ജൂലൈ എട്ടിനാണ്.
ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ആഘോഷമാണ് ബക്രീദ് അല്ലെങ്കിൽ ബലിപെരുന്നാൾ. ഈദുൽ അദ്‌ഹ എന്നാണ് അറബിയിൽ ബക്രീദ് അറിയപ്പെടുന്നത്. എല്ലാവിധ വൈവിധ്യങ്ങൾക്കിടയിലും മനുഷ്യ സമുദായം ഒറ്റക്കെട്ടാണ് എന്ന വിചാരത്തിന്റെയും വിശുദ്ധ വികാരങ്ങളുമായാണ് ലോകമെമ്പാടുമുള്ള ഇസ്‌ലാം മത വിശ്വാസികൾ ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ആഘോഷിക്കുന്നത്. ഇബ്രാഹീമിന്റെയും കുടുംബത്തിന്റെയും ഓർമപ്പെരുന്നാൾ ആണ് യഥാർഥത്തിൽ ഈദുൽ അദ്ഹ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.