scorecardresearch
Latest News

Bakrid 2018 in India: ഇന്ന് ബലി പെരുന്നാൾ; പ്രളയബാധിതരെ സഹായിക്കുന്നതിൽ പങ്കാളികളാകണമെന്ന് പാളയം ഇമാം

Bakra Eid 2018 in India: പെരുന്നാൾ ആഘോഷത്തിനായി കരുതിയ പണം ദുരിത ബാധിതർക്ക് നൽകണമെന്ന് പാളയം ഇമാം

eid ul adha,baliperunnal,hajj 2018

Bakrid in India: തിരുവനന്തപുരം:  സംസ്ഥാനത്ത് ഇസ്‌ലാം മത വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു.  സംസ്ഥാനം കടുത്ത പ്രളയക്കെടുതി നേരിടുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ ബലിപെരുന്നാളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാകാൻ പാളയം ഇമാം വിശ്വാസികളോട് പറഞ്ഞു.

പ്രവാചകന്‍ ഇബ്രാഹിമിന്‍റെയും മകന്‍ ഇസ്മായിലിന്‍റെയും ത്യാഗത്തിന്‍റെ സ്മരണകളുമായാണ് ഈദ് ആഘോഷം.  തങ്ങള്‍ക്ക് ഉള്ളതെല്ലാം ദൈവത്തിന് സമര്‍പ്പിക്കാന്‍ തയ്യാറായ പ്രവാചകന്‍ ഇബ്രാഹിമും  മകന്‍ ഇസ്മായിലിന്റെയും ത്യാഗത്തിന്റെ ഓർമ്മ പുതുക്കുകയാണ് വിശ്വാസികൾ.

Read Here: Bakrid 2020, Happy Eid al-Adha 2020: Bakrid Wishes Images, Quotes, Status, Messages, Photos, and Greetings: പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം

രാവിലെ പള്ളികളില്‍ പെരുന്നാള്‍ നമസ്കാരം നടന്നു. പ്രളയം വിതച്ച ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഈദ് സംഗമങ്ങളടക്കമുള്ള ആഘോഷങ്ങള്‍ മിക്കയിടത്തും ഒഴിവാക്കിയിട്ടുണ്ട്.  തുടര്‍ന്ന് വിശ്വാസികള്‍ ബലികർമ്മം നിര്‍വ്വഹിക്കും.

കേരളം മുഴുവന്‍ പ്രളയക്കെടുതി അനുഭവിക്കുന്ന സാഹചര്യത്തിലാണ് ബലി പെരുന്നാള്‍ എത്തിയിരിക്കുന്നതെന്നും ദുരിതം അനുഭവിക്കുന്നവര്‍ക്കൊപ്പം നില്‍ക്കേണ്ട സന്ദര്‍ഭമാണിതെന്നും ഈദ് സദേശത്തില്‍ പാളയം ഇമാം വി.പി.സുഹൈബ് മൗലവി.

“ദുരിതം അനുഭവിക്കുന്നവർക്ക് ഒപ്പം നിൽക്കേണ്ട സമയമാണ്. ദുരന്ത ബാധിതരെ ഒരിക്കലും കൈവിടില്ല എന്നു ഉറക്കെ വിളിച്ചു പറയുന്നു. പെരുന്നാളാണെന്ന് കരുതി മാറി നിൽക്കാതെ ദുരിതാശ്വാസ പ്രവർത്തനത്തിൽ എല്ലാ വിശ്വാസികളും പങ്കാളികളാകണം” വി.പി.സുഹൈബ് മൗലവി ആവശ്യപ്പെട്ടു.

പ്രളയം മതത്തിനും രാഷ്ട്രീയത്തിനും അതീതരായി എല്ലാ സഹോദരങ്ങളെയും ഒരുമിപ്പിച്ചിരിക്കുന്നു. പെരുന്നാൾ ആഘോഷത്തിനായി കരുതിയ പണം ദുരിത ബാധിതർക്ക് നൽകണമെന്നും, പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ നിന്നു  വിട്ടു നിൽക്കണമെന്നും പാളയം ഇമാം ആഹ്വാനം ചെയ്തു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Eid al adha in kerala