scorecardresearch
Latest News

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ബലിപെരുന്നാൾ 21ന്

ശനിയാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനാൽ നാളെ ദുൽഹിജ്ജ ഒന്നും 21ന് ബലിപെരുന്നാളും ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ബലിപെരുന്നാൾ 21ന്
Source: Pixabay

കോഴിക്കോട്: കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 21 ബുധനാഴ്ച. ശനിയാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനാൽ നാളെ ദുൽഹിജ്ജ ഒന്നും 21ന് ബലിപെരുന്നാളും ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.

കോഴിക്കോട് വലിയ ഖാസി നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ, സംയുക്ത മഹല്ല് ഖാസി കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ, പാളയം ഇമാം വി.പി.സുഹൈബ് മൗലവി, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജന.സെക്രട്ടറി തൊടിയൂർ മഹമ്മദ് കുഞ്ഞ് മൗലവി എന്നിവരാണ് മാസപ്പിറവി ദൃശ്യമായില്ല എന്ന് അറിയിച്ചത്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ എന്നിവരും പെരുന്നാൾ 21ന് ആയിരിക്കുമെന്ന് സ്ഥിരീകരിച്ചു.

Also Read: Eid al-Adha: ബലിപെരുന്നാളിന് നാല് ദിവസം അവധി പ്രഖ്യാപിച്ച് യുഎഇ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Eid al adha balipperunnal on july 21 in kerala