scorecardresearch

കുട്ടികളോട് അൽപവസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല, എതിർപ്പ് ലഹരിയെക്കാൾ മാരകം: വിദ്യാഭ്യാസ മന്ത്രി

പരിഷ്കാരങ്ങൾക്കെതിരെ എതിർപ്പ് കൊണ്ടു വരുന്നവർക്ക് അജണ്ടകൾ ഉണ്ടാകാം. സൂംബയിൽ വ്യക്തിപരമായി ഏതെങ്കിലും കുട്ടിക്ക് പങ്കെടുക്കാൻ കഴിയില്ലെങ്കിൽ സ്കൂൾ അധികൃതരെ അറിയിച്ചാൽ മതി

പരിഷ്കാരങ്ങൾക്കെതിരെ എതിർപ്പ് കൊണ്ടു വരുന്നവർക്ക് അജണ്ടകൾ ഉണ്ടാകാം. സൂംബയിൽ വ്യക്തിപരമായി ഏതെങ്കിലും കുട്ടിക്ക് പങ്കെടുക്കാൻ കഴിയില്ലെങ്കിൽ സ്കൂൾ അധികൃതരെ അറിയിച്ചാൽ മതി

author-image
WebDesk
New Update
news

വി.ശിവൻകുട്ടി

തിരുവനന്തപുരം: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളുകളിൽ നടത്തുന്ന സൂംബ ഡാൻസിനെതിരെ എതിർപ്പുകൾ ഉയരുന്ന സാഹചര്യത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കുട്ടികളോട് ആരും അൽപവസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. സ്‌കൂളിൽ കുട്ടികൾ യൂണിഫോമിലാണ് ലഘു വ്യായാമ പ്രക്രിയകൾ ചെയ്യുന്നത്. ആർടിഎഫ് റൂൾ പ്രകാരം സർക്കാർ നിർദേശിക്കുന്ന പഠന പ്രക്രിയകൾക്ക് കുട്ടികൾ നിർബന്ധമായും പങ്കെടുക്കണം. രക്ഷിതാവിന് അതിൽ ചോയ്സ് ഇല്ല. ഇപ്പോഴത്തെ എതിർപ്പുകൾ ലഹരിയെക്കാൾ മാരകമാണെന്നും മന്ത്രി പറഞ്ഞു. 

Advertisment

Also Read: ശക്തമായ മഴ തുടരും; മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കാൻ സാധ്യത, കനത്ത ജാ​ഗ്രത

ഇപ്പോഴത്തെ വിവാദത്തിൽ ചർച്ച ചെയ്ത് തെറ്റിദ്ധാരണ നീക്കാൻ സർക്കാർ തയ്യാറാണ്. എന്നാൽ തീരുമാനത്തിൽ നിന്നും പിന്നോട്ടില്ല. ഇതൊന്നും വിവാദം ആക്കേണ്ടതില്ല. പരിഷ്കാരങ്ങൾക്കെതിരെ എതിർപ്പ് കൊണ്ടു വരുന്നവർക്ക് അജണ്ടകൾ ഉണ്ടാകാം. സൂംബയിൽ വ്യക്തിപരമായി ഏതെങ്കിലും കുട്ടിക്ക് പങ്കെടുക്കാൻ കഴിയില്ലെങ്കിൽ സ്കൂൾ അധികൃതരെ അറിയിച്ചാൽ മതി. സ്കൂളിൽ കുട്ടികൾ യൂണിഫോമിലാണ് സൂംബ ചെയ്യുന്നത്. കായിക വിനോദങ്ങളിൽ ഏർപ്പെടുന്നത് കുട്ടികളിൽ മാനസികവും ശാരീരികവുമായ ഉന്മേഷവും ആരോഗ്യവും പോസിറ്റീവ് ചിന്തയും വളർത്താൻ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. 

Also Read: വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു

അതിനിടെ, പത്തൊമ്പതാം നൂറ്റാണ്ടിലല്ല ജീവിക്കുന്നതെന്ന മന്ത്രി ആർ.ബിന്ദുവിന്‍റെ പ്രസ്താവനയെ പരിഹസിച്ച് കെഎൻഎം നേതാവ് ഹുസൈൻ മടവൂർ രം​ഗത്തെത്തി. ശാസ്ത്രീയ അടിത്തറയില്ലാതെയാണ് സൂംബ സ്കൂളുകളിൽ അടിച്ചേൽപിക്കുന്നത്. എസ്എഫ്ഐ അടക്കമുള്ള ഇടത് സംഘടനകൾ നിലപാട് തിരുത്തിയില്ലെങ്കിൽ ജനം തിരുത്തിക്കും. തങ്ങളുടെ സ്കൂളുകളില്‍ സൂംബാ നൃത്തം അനുവദിക്കില്ലെന്നും ഹുസൈന്‍ മടവൂര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Advertisment

Also Read: വി.എ അരുൺകുമാറിന് തിരിച്ചടി; നിയമനം അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്

സർക്കാർ തീരുമാനങ്ങൾ നടപ്പിലാക്കുമ്പോൾ മറ്റുള്ളവരോട് കൂടെ സംസാരിക്കുന്നതാണ് ജനാധിപത്യമെന്ന് മുസ്ലിം യൂത്ത് ലീ​ഗ് സംസ്ഥാന സെക്രട്ടറി അഡ്വ ഫാത്തിമ തഹ്‍ലിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിദ്യാർത്ഥി സംഘടനകൾ, അധ്യാപികമാർ, പിടിഎ തുടങ്ങിയവരുമായി സർക്കാർ ചടച്ച നടത്തേണ്ടതുണ്ട്. ഇത് പൊതുവിദ്യാലയങ്ങളിലാണ് നടപ്പിലാക്കുന്നത്. മതസംഘടനകൾ ഇത്തരത്തിലുള്ള ആശങ്ക ഉയർത്തിയത് മതവുമായി ബന്ധമുണ്ടെന്നത് കൊണ്ടാണ്. ഇത്തരത്തിലുള്ള ആശങ്ക മതസംഘടനകൾ ഉയർത്തുമ്പോൾ ആ ആശങ്ക പരിഹരിക്കാനുള്ള ശ്രമങ്ങൾ സർക്കാർ എന്തുകൊണ്ട് നടത്തുന്നില്ലെന്നും ഫാത്തിമ തഹ്‍ലിയ ചോദിച്ചു.

Read More: മനുസ്മൃതി ഉയർത്തിപ്പിടിക്കുവർക്ക് ദഹിക്കുന്ന സങ്കൽപങ്ങളല്ല ഇന്ത്യൻ ഭരണഘടനയും തത്വങ്ങളും: മുഖ്യമന്ത്രി

V Sivankutty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: