ആശങ്കകള്‍ പരിഹരിക്കും; സ്കൂള്‍ തുറക്കാനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചു: വിദ്യാഭ്യാസ മന്ത്രി

വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിക്കാതെയാണ് സ്കൂള്‍ തുറക്കാനുള്ള തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചത് എന്ന ആരോപണങ്ങള്‍ മന്ത്രി തള്ളി

School Reopening, V Sivankutty
Photo: Facebook/ V Sivankutty

തിരുവനന്തപുരം: സ്കൂള്‍ തുറക്കന്നതുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചതായി പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും. വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കിയുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

“രണ്ട് ദിവസത്തിനകം ആരോഗ്യ വകുപ്പിലേയും പൊതുവിദ്യാഭ്യാസ വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി വിപുലമായ പദ്ധതി തയാറാക്കും. കുട്ടികള്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പാക്കും. രോഗം വരാതിരിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കും. ക്ലാസ് മുറികള്‍ അണുവിമുക്തമാക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികള്‍ മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം,” മന്ത്രി നിര്‍ദേശിച്ചു.

“ക്ലാസുകള്‍ ക്രമീകരിക്കുന്നതില്‍ തീരുമാനമെടുക്കുന്നതിനായി അധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തും. ജില്ലാ തലത്തില്‍ കലക്ടര്‍മാരുമായി പ്രത്യേക യോഗവും ചേരും. രക്ഷിതാക്കളുടേയും സമൂഹത്തിന്റേയും ആശങ്കകള്‍ പരിഹരിക്കുന്ന തരത്തിലായിരിക്കും ക്രമീകരണങ്ങള്‍. സമൂഹത്തിന്റെ എല്ലാ കോണില്‍ നിന്നുമുള്ള അഭിപ്രായങ്ങള്‍ സ്വീകരിക്കും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിക്കാതെയാണ് സ്കൂള്‍ തുറക്കാനുള്ള തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചത് എന്ന ആരോപണങ്ങള്‍ മന്ത്രി തള്ളി. ”പൂര്‍ണമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം വന്നിരിക്കുന്നത്. ഒരാഴ്ചയായി ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. മുഖ്യമന്ത്രി പ്രഖ്യാപിക്കേണ്ട കാര്യങ്ങള്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് ചെയ്യാന്‍ കഴിയില്ല. പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്,” മന്ത്രി വ്യക്തമാക്കി.

Also Read: സംസ്ഥാനത്തെ സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കും

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Education minister v sivankutty on school reopening

Next Story
Kerala Lottery Thiruvonam Bumper BR 81 2021 Highlights: ഓണം ബംപർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചുOnam Bumper, Onam Bumper result
The moderation of comments is automated and not cleared manually by malayalam.indianexpress.com
X