പ്ലസ് വണ്‍ പ്രവേശനം: 1.22 ലക്ഷം സീറ്റുകള്‍ ലഭ്യം; ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

വൊക്കേഷണൽ ഹയർ സെക്കൻഡറി, പോളിടെക്നിക്, ഐടിഐ മേഖലകളിലായി 97,283 സീറ്റുകളും ലഭ്യമാണെന്നും മന്ത്രി അറിയിച്ചു

marks jihad, marks jihad kerala students, DU admission marks jihad kerala students, marks jihad rakesh kumar pandey, DU cutoff, DU seats, 100% cutoff, kerala students, DU admission, du admissions, du online admissions, delhi news, delhi latest news, delhi today news, delhi local news, new delhi news, latest delhi news, education news indian express malayalam, ie malayalam
Photo: Facebook/ V Sivankutty

തിരുവനന്തപുരം: പ്ലസ് വൺ അലോട്ട്മെന്റ് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. മുഖ്യ ഘട്ടത്തിലെ രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചപ്പോൾ ഉള്ള സ്ഥിതിവിവര കണക്ക് അനുസരിച്ച് സംസ്ഥാനത്ത് ഏകജാലക രീതിയിൽ പ്രവേശനം നടത്തുന്ന 2,70,188 സീറ്റുകളിലേയ്ക്ക് 4,65,219 വിദ്യാർത്ഥികൾ അപേക്ഷിക്കുകയുണ്ടായി. ഇതിൽ മാതൃ ജില്ലയ്ക്ക് പുറമേ മറ്റ് ജില്ലകളിലും അപേക്ഷിച്ച 39,489 പേരുണ്ടായിരുന്നു. ആയതിനാൽ പ്രവേശനം നൽകേണ്ട യഥാർത്ഥ അപേക്ഷകർ 4,25,730 മാത്രമാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

ഒന്നാം അലോട്ട്മെന്റില്‍ 2,01,489 പേർ പ്രവേശനം നേടുകയുണ്ടായി. ഒന്നാം അലോട്ട്മെന്റിൽ 17,065 വിദ്യാർത്ഥികൾ പ്രവേശനം തേടിയിട്ടില്ല. രണ്ടാമത്തെ അലോട്ട്മെന്റിൽ 68,048 അപേക്ഷകർക്ക് പുതിയതായി അലോട്ട്മെൻറ് ലഭിക്കുകയുണ്ടായി. കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവേശന തോതനുസരിച്ചാകെ 3,85,530 അപേക്ഷകർ മാത്രമേ പ്ലസ് വൺ പ്രവേശനം തേടാൻ സാധ്യതയുള്ളൂ. പ്രവേശനം ലഭിക്കുന്നതിനായി ഇനി സംസ്ഥാനത്ത് ആകെ 91,796 അപേക്ഷകർ ബാക്കിയുണ്ടെന്നും മന്ത്രി അറിയിച്ചു.

അപേക്ഷിച്ച എല്ലാപേരും പ്ലസ് വൺ പ്രവേശനം തേടുകയാണെങ്കിൽ ആകെ 1,31,996 അപേക്ഷകർക്കാണ് പ്രവേശനം ഉറപ്പാക്കേണ്ടി വരുന്നത്. എയിഡഡ് സ്കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലെ അലോട്ട്മെന്റ്, എയിഡഡ് സ്കൂളുകളിലെ മാനേജ്മെന്റ് ക്വാട്ട പ്രവേശനം, അൺ എയിഡഡ് സ്കൂളുകളിലെ പ്രവേശനം എന്നിവയൊക്കെ 2021 ഒക്ടോബർ ഏഴ് മുതൽ ആരംഭിക്കുകയുള്ളു.

ലഭ്യമായ സീറ്റുകളും ഒഴിവ് വരുന്ന സ്പോർട്സ് ക്വാട്ട സീറ്റുകൾ പൊതു മെറിറ്റ് ക്വാട്ട സീറ്റുകളായി പരിവർത്തനം ചെയ്യുമ്പോൾ ഉണ്ടാകുന്ന സീറ്റുകളും കൂടി കൂട്ടുമ്പോൾ സംസ്ഥാനത്ത് ആകെ 1,22,384 സീറ്റുകൾ ലഭ്യമാണ്. ഇതിനു പുറമെ വൊക്കേഷണൽ ഹയർ സെക്കൻഡറി, പോളിടെക്നിക്, ഐടിഐ മേഖലകളിലായി 97,283 സീറ്റുകളും ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

Also Read: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ബിപിഎല്‍ കാര്‍ഡ്; പ്രതിപക്ഷത്തിന്റെ നിര്‍ദേശം പരിഗണിക്കുമെന്ന് ഭക്ഷ്യമന്ത്രി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Education minister v sivankutty on plus one admission

Next Story
‘യൂണിഫോമിലുള്ള ജോലിയിൽനിന്ന് ഒഴിവാക്കണം’; പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് പട്ടികജാതി കമ്മിഷന്‍Attingal Pink Police harassment incident, scheduled castes and scheduled tribes commission seeks report, Human Rights Commission seeks report from DGP, Pink police Attingal, Pink police Attingal incident IG Harshita Attaluri, alleged mobile phone theft, Harassing for theft in Attingalharassing for mobile phone theft in Attingal, IG Harshita Attaluri pink police officer Rajitha, Police, Attingal Police, Pink Police, ആറ്റിങ്ങൽ പൊലീസ്, ആറ്റിങ്ങൽ, പൊലീസ്, പിങ്ക് പൊലീസ്, സ്ഥലം മാറ്റം, വനിതാ പൊലീസ്, Insult, Father and Daughter, അച്ഛനും മകളും, malayalam news, kerala news, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com