scorecardresearch

വന്ദേഭാരതിൽ ആർഎസ്എസ് ഗാനം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി, പാടിയത് തീവ്രവാദി ഗാനം അല്ലെന്ന് സുരേഷ് ഗോപി

കുട്ടികളുടെ മതനിരപേക്ഷ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും ഉടൻ റിപ്പോർട്ട് ആവശ്യപ്പെട്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു

കുട്ടികളുടെ മതനിരപേക്ഷ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും ഉടൻ റിപ്പോർട്ട് ആവശ്യപ്പെട്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു

author-image
WebDesk
New Update
suresh ans sivankutty

സുരേഷ് ഗോപി, വി.ശിവൻകുട്ടി

തിരുവനന്തപുരം: എറണാകുളം - ബെംഗളൂരു വന്ദേ ഭാരത് ഉദ്ഘാടനത്തിനിടെ കുട്ടികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വളരെ ഗൗരവമേറിയ കാര്യമാണിതെന്നും ഏതെങ്കിലും ഒരു രാഷ്ട്രീയ സംഘടനയുടെ വർഗീയ അജണ്ടകൾക്ക് വേണ്ടി കുട്ടികളെ ഉപയോഗിക്കുന്നത് ഭരണഘടനാ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണിതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Advertisment

Also Read:വന്ദേഭാരതിലെ ഗണഗീതം; റെയിൽവേയ്ക്ക് ബന്ധമില്ലെന്ന് സ്‌കൂൾ പ്രിൻസിപ്പൾ, പ്രതിരോധവുമായി ബിജെപി

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കുട്ടികളുടെ മതനിരപേക്ഷ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം വിദ്യാർഥികൾ ഗണഗീതം പാടിയതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുട്ടികൾ പാടിയത് തീവ്രവാദ ഗാനം ഒന്നും അല്ലല്ലോയെന്ന് സുരേഷ് ഗോപി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട വിവാദമൊന്നും കണക്കിലെടുക്കേണ്ടതില്ല. അത് കുട്ടികളുടെ ആഘോഷമായിരുന്നു. ആ കുഞ്ഞുങ്ങൾ നിഷ്‌കളങ്കമായി പാടിയതാണ്. അവർക്ക് തോന്നിയ ഗാനം ആലപിക്കുകയാണ് ചെയ്തതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

Advertisment

Also Read:വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി, കാവിവത്കരണത്തിനുള്ള ശ്രമമെന്ന് കെസി വേണുഗോപാൽ

കുട്ടികൾ ഗണഗീതം പാടിയതിൽ തെറ്റില്ലെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യനും വ്യക്തമാക്കി. ദേശഭക്തിയാണ് ഗാനത്തിന്റെ ആശയം. ഗാനത്തിന്റെ ഒരു വാക്കിൽ പോലും ആർഎസ്എസിനെ പരാമർശിക്കുന്നില്ല. ഹിന്ദു എന്ന വാക്കു പോലും പറയുന്നില്ല. മറ്റുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎം ശ്രമമാണ് ഈ വിവാദത്തിന് പിന്നിലെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ തിരുവനന്തപുരത്ത് പറഞ്ഞു.

നേരത്തെ സംഭവത്തിൽ റെയിൽവേയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു. കാവിവത്കരണത്തിനുള്ള ശ്രമമാണ് ഇതിനുപിന്നെല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സംഭവം രാഷ്ട്രീയ വിവാദമായത്. 

Also Read:സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ; നാലിടത്ത് യെല്ലോ അലർട്ട്, ഇടിമിന്നലിനും സാധ്യത

എളമക്കര സരസ്വതി വിദ്യാനികേതൻ പബ്ലിക് സ്‌കൂളിലെ വിദ്യാർഥികളാണ് വന്ദേഭാരതിന്റെ കന്നി യാത്രയിൽ ആർഎസ്എസ് ഗാനം ആലപിച്ചത്. ദേശഭക്തിഗാനം എന്ന അടിക്കുറിപ്പോടെ ദക്ഷിണ റെയിൽവേ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു.

സർക്കാർ പരിപാടികളെ ആർഎസ്എസ്വത്ക്കരിക്കുന്നു എന്ന ആരോപണവുമായി സമൂഹമാധ്യമങ്ങളിൽ നിന്ന് വിമർശനം നേരിട്ടതോടെ വീഡിയോ നീക്കം ചെയ്യുകയായിരുന്നു. അതേസമയം സ്‌കൂളിൽ ആലപിക്കാറുള്ള ഗാനമാണിതെന്ന് കുട്ടികളും സ്‌കൂൾ അധികൃതരം വ്യക്തമാക്കിയതോടെ വീഡിയോ വീണ്ടും റീപോസ്റ്റ് ചെയ്തു. പാട്ടിന്റെ ഇംഗ്ലീഷ് പരിഭാഷയും പോസ്റ്റ് ചെയ്തു.

Read More:ഭരണഘടന പരാമർശം; മന്ത്രിയെന്ന് നിലയിൽ പറയാൻ പാടില്ലായിരുന്നു: സജി ചെറിയാൻ

Vande Bharat Express Rss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: