തിരുവനന്തപുരം: സുൽത്താൻ ബത്തേരിയിൽ ക്ലാസിൽ വച്ച് വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ സ്കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. സംഭവത്തെ കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് ലഭിച്ചുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകനെ സസ്പെൻഡ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വ്യക്തത വരാൻ വിശദമായ അന്വേഷണം വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Also Read: പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവം: ബാലാവകാശ കമ്മിഷന് കേസെടുത്തു
സ്കൂൾ കെട്ടിടം പുതുക്കിപണിയാൻ നേരത്തെ തന്നെ പണം നൽകിയിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. നിലവിൽ സ്കൂളിലെ ക്ലാസ്മുറികളിലുള്ള കുഴികൾ അടയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചെരിപ്പിടാതെ ക്ലാസ് മുറിയിലിരിക്കണമെന്ന തരത്തിൽ ഒരു നിർദേശവും നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: പാമ്പുകടിയേറ്റ് വിദ്യാർഥിനി മരിച്ച സംഭവം: ബത്തേരിയില്‍ വന്‍ പ്രതിഷേധം; അധ്യാപകന് സസ്പെന്ഷന്
അതേസമയം സംഭവത്തിൽ പിടിഎയെ പഴിചാരി മന്ത്രി ജി.സുധാകരന്. ക്ളാസിലുണ്ടായിരുന്നത് വലിയ ദ്വാരങ്ങളായിരുന്നു. അവ അടക്കേണ്ടത് പി.ടി.എയുടെ പണി ആണ്. പിടിഎയ്ക്കു എന്തായിരുന്നു പണി. കുട്ടി മരിച്ചതിന് കാരണം സ്കൂളല്ല. സ്കൂള്‍ തല്ലിതകര്‍ത്തത് തെറ്റാണ്. സ്കൂളാണ് കുട്ടിമരിച്ചതിനു കാരണം എന്ന മട്ടില്‍ പെരുമാറിയെന്നും ജി.സുധാകരൻ കുറ്റപ്പെടുത്തി.
Also Read: ‘പാമ്പുകടിച്ചെന്ന് ഷെഹല പറഞ്ഞിട്ടും ആശുപത്രിയില്‍ കൊണ്ടുപോയില്ല’; സ്കൂളിനെതിരെ വിദ്യാര്‍ഥികള്‍
സംസ്ഥാന ബാലാവകാശ കമ്മിഷന് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. കമ്മിഷന് ചെയര്‍പേഴ്സണ്‍ പി. സുരേഷാണു കേസെടുത്തത്. സംസ്ഥാന പൊലീസ് മേധാവി, വയനാട് ജില്ലാ കലക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവരോട് കമ്മിഷന് റിപ്പോര്‍ട്ട് തേടി. സ്കൂള്‍ പരിസരം സുരക്ഷിതമാക്കുന്നതിലും പാമ്പുകടിയേറ്റ കുട്ടിക്കു യഥാസമയം അടിയന്തര ചികിത്സ ലക്ഷ്യമാക്കുന്നതിലും സ്കൂള്‍ അധികൃതര്‍ വീഴ്ച വരുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നു പി. സുരേഷ് അറിയിച്ചു.
ബത്തേരി സര്‍വജന ഗവ. ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഡ്വ. അസീസിന്റെയും അഡ്വ. സജ്ന ആയിഷയുടെയും മകള്‍ ഷഹ്ലയ്ക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ക്ലാസ് മുറിയില്‍വച്ച് പാമ്പുകടിയേറ്റത്. ക്ലാസ് മുറിയിലെ കോണ്‍ക്രീറ്റ് തറയില്‍ ചുമരിനോട് ചേര്‍ന്ന് രണ്ടു മാളങ്ങളുണ്ട്. ഇതിലൊന്നില്‍നിന്നാണു പാമ്പ് ഷഹ്ലയെ കടിച്ചത്.