ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ടിസി നല്‍കണമെന്ന് വിദ്യാഭ്യാസ വകുപ്പ്

വിദ്യാര്‍ഥികളോട് ഒരു ലക്ഷം രൂപ ഫീസ് ഇനത്തില്‍ കെട്ടിവയ്ക്കണമെന്നും അതിനു ശേഷം മാത്രമേ ടിസി നല്‍കൂ എന്നും സ്‌കൂള്‍ മാനേജുമെന്റ് പറഞ്ഞിരുന്നു

മലപ്പുറം: നിലമ്പൂര്‍ ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂളില്‍ നിന്ന് മറ്റ് സ്‌കൂളുകളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് (ടിസി) നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. പത്താം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ഥികള്‍ ഹയര്‍സെക്കന്‍ഡറി പഠനത്തിനായി മറ്റേന്തെങ്കിലും സ്‌കൂളില്‍ ചേരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ടിസി നല്‍കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്.

Read More: ടി.സി നൽകണമെങ്കിൽ ഒരു ലക്ഷം രൂപ!; അല്ലെങ്കിൽ കോടതി വിധി

നേരത്തെ, ഇങ്ങനെ ആവശ്യപ്പെട്ട വിദ്യാര്‍ഥികളോട് ഒരു ലക്ഷം രൂപ ഫീസ് ഇനത്തില്‍ കെട്ടിവയ്ക്കണമെന്നും അതിനു ശേഷം മാത്രമേ ടിസി നല്‍കൂ എന്നും സ്‌കൂള്‍ മാനേജുമെന്റ് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് കുട്ടികളുടെ ഭാവി അവതാളത്തിലായി. ഇതിനെതിരെ രക്ഷിതാക്കള്‍ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ടിസി അനുവദിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്.

പത്താം ക്ലാസ് വിജയിച്ച ശേഷം പ്ലസ് വണ്‍ പ്രവേശനത്തിനായി മറ്റ് സ്‌കൂളുകളില്‍ ചേരാന്‍ ആഗ്രഹിച്ച വിദ്യാര്‍ഥികളുടെ ടിസി ഗുഡ് ഷെപ്പേർഡ് സ്കൂൾ മാനേജുമെന്റ് തടഞ്ഞുവയ്ക്കുകയായിരുന്നു. ഒരു ലക്ഷം രൂപ തന്നാലേ ടിസി നല്‍കാന്‍ സാധിക്കൂ എന്നായിരുന്നു മാനേജുമെന്റ് നിലപാട്.

Read More Kerala News

പത്താം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ഥി സ്‌കൂളില്‍ നിന്ന് ടിസി വാങ്ങി മറ്റേന്തെങ്കിലും സ്‌കൂളിലേക്ക് പോകാന്‍ ആഗ്രഹിക്കുകയാണങ്കില്‍ പ്ലസ് വണ്‍, പ്ലസ് ടു ഫീസ് ഒന്നിച്ച് കെട്ടിവയ്ക്കണമെന്നാണ് സ്കൂൾ അധികൃതർ പറഞ്ഞിരുന്നത്. ടിസി നല്‍കാത്തതില്‍ പ്രതിഷേധിച്ച് എട്ട് വിദ്യാര്‍ഥികളും മാതാപിതാക്കളും ചൈല്‍ഡ് ലൈന് പരാതി നല്‍കുകയും ചെയ്തിരുന്നു.

സ്കൂളിൽ ചേരുമ്പോൾ തന്നെ ഇങ്ങനെയൊരു നിയമം ഉണ്ടെന്നാണ് സ്കൂൾ മാനേജുമെന്റ് വാദിക്കുന്നത്. വിദ്യാർഥികളും മാതാപിതാക്കളും ഇതിൽ ഒപ്പിട്ടിട്ടുണ്ടെന്നും ടിസി ലഭിക്കണമെങ്കിൽ ഒരു ലക്ഷം രൂപ കെട്ടിവയ്ക്കുകയോ അല്ലെങ്കിൽ ഇതിനെതിരെ കോടതിയെ സമീപിച്ച് അനുകൂല വിധിയുമായി വരികയോ ചെയ്യണമെന്നാണ് ആരോപണങ്ങളോട് മാനേജുമെന്റ് പ്രതികരിക്കുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Education department orders to release tc good shepherd school

Next Story
തോമസ് ഐസക്കിനെതിരെ ശ്രീധരന്‍പിള്ള കേസ് നല്‍കി; പത്ത് കോടി നഷ്ടപരിഹാരം നല്‍കണമെന്നാവശ്യംPS Sreedharan Pillai, Thomas Issac
The moderation of comments is automated and not cleared manually by malayalam.indianexpress.com