scorecardresearch

Latest News
വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം

മുഖ്യമന്ത്രിയുടെ സന്ദേശം അധ്യാപകർ നേരിട്ട് കുട്ടികളുടെ വീട്ടിലെത്തിക്കേണ്ട

ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികൾക്കായി മുഖ്യമന്ത്രിയുടെ സന്ദേശം വീടുകളിൽ എത്തിച്ച് നൽകാനായിരുന്നു നിർദേശം

pinarayi vijayan, പിണറായി വിജയൻ, LDF Government, എൽഡിഎഫ് സർക്കാർ, പ്രവേശനോത്സവം, kerala news, malayalam news, ie malayalam

ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികളുടെ വീടുകളില്‍ മുഖ്യമന്ത്രിയുടെ സന്ദേശം അധ്യാപകര്‍ നേരിട്ട് എത്തിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. പകരം ടെക്സ്റ്റ് ബുക്ക് സ്കൂൾ യൂണിഫോം വിതരണം ചെയ്യുന്ന അവസരത്തിലോ അല്ലെങ്കിൽ തപാൽ മാർഗം കുട്ടികളുടെ വീടുകളിലേക്ക് അയക്കുന്നതിനോ ഉള്ള നടപടികൾ സ്വീകരിക്കേണ്ടതാണെ് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായും പൊതുവിദ്യാഭ്യാസ ഡയരക്ടർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികൾക്കായി മുഖ്യമന്ത്രിയുടെ സന്ദേശം വീടുകളിൽ എത്തിച്ച് നൽകാനായിരുന്നു നിർദേശം. സന്ദേശം അധ്യാപകര്‍ നേരിട്ട് വീടുകളിലെത്തിക്കണമെന്നായിരുന്നു ആദ്യ നിർദേശം.

അധ്യാപകര്‍ എഇഒ ഓഫീസുകളിൽ നേരിട്ടെത്തി അച്ചടിച്ച സന്ദേശം വാങ്ങി കുട്ടികളുടെയും വീട്ടില്‍ എത്തിക്കണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. നാലുലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ ഒന്നാം ക്ലാസിൽ പ്രവേശിക്കുന്നത്.

ഇത്തരത്തിൽ വീടുകളിൽ നേരിട്ടെത്തി സന്ദേശം കൈമാറുന്നത് കോവിഡ് രോഗപ്പകർച്ചയ്ക്ക് കാരണമാവും എന്നതടക്കമുള്ള ആശങ്കകൾ ഇത് സംബന്ധിച്ച് അധ്യാപകർ മുന്നോട്ട് വച്ചിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Education department on cm message