കൊച്ചി: പൊലീസിന്റെ എടാ, പോടാ വിളിക്കെതിരെ വീണ്ടും ഹൈക്കോടതി. പൗരന്മാര്ക്കെതിരെ ആക്ഷേപകരമായ വാക്കുകള്‍ ഉപയോഗിക്കരുതെന്ന ഉത്തരവ് നിലനില്‍ക്കെ വീണ്ടും പരാതി എത്തിയതാണ് കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് വഴിവച്ചത്. കൊല്ലത്ത് വാഹന പരിശോധനക്കിടെ ഡോക്ടറെ എടായെന്ന് വിളിച്ചെന്നാണ് ആരോപണം.
മാന്യവും സംസ്കാരവുമുള്ള ഭാഷ ഉപയോഗിക്കാന്‍ പൊലീസിന് അറിയില്ല. കോളനി വാഴ്ചക്കാലത്തെ സമീപനം പൊലീസ് തുടരുകയാണ്. കോടതി എത്ര പറഞ്ഞാലും പൊലീസ് നന്നാവില്ലെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് അഭിപ്രായപ്പെട്ടു.
ഉദ്യോഗസ്ഥന്റെ ഭാഗത്ത് ഗുരുതര വീഴ്ചയില്ലെന്ന അസിസ്റ്റന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ട് കോടതിയെ ചൊടിപ്പിച്ചു. ഇവിടെ പൊലീസുകാര്‍ക്കു മാത്രം ജീവിച്ചാല്‍ മതിയോയെന്നു ചോദിച്ച കോടതി, വിശദമായ അന്വേഷണം നടത്തി ഉദ്യോഗസ്ഥനെതിരെ എന്തു നടപടിയാണ് സ്വീകരിച്ചതെന്നറിയിക്കാനും ഉത്തരവിട്ടു.
Also Read: കോവിഡ് മരണം; പട്ടിക പുതുക്കും, അര്‍ഹരായ എല്ലാവര്ക്കും ആനുകൂല്യം ഉറപ്പാക്കും: ആരോഗ്യമന്ത്രി
എണ്‍പത്തി ഒന്‍പതുകാരനെ തുടര്‍ച്ചയായി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയാണെന്ന പരാതിയിലും കോടതി പൊലീസിനെതിരെ തിരിഞ്ഞു. മനോരോഗ ചികിത്സയിലുള്ള സാധുകുടുംബാംഗത്തെ ബുദ്ധിമുട്ടിക്കുകയാണെന്നാണ് പരാതിയിലെ ആരോപണം.
രണ്ടു വട്ടം സ്റ്റേഷനില്‍ വിളിപ്പിച്ചെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വിശദീകരണവും കോടതിയെ പ്രകോപിപ്പിച്ചു. പരാതിക്കാരന്റെയും പെണ്മക്കളുടെയും അവകാശങ്ങള്‍ ഉറപ്പാക്കാനും പൊലീസ് ഉള്‍പ്പെടെയുളള എതിര് കക്ഷികളുടെ ഭാഗത്തുനിന്ന് ഉപദ്രവമോ ഭീഷണിയോ
ഉണ്ടാവരുതെന്നും കോടതി നിര്‍ദേശിച്ചു.