scorecardresearch

വൈകാരികതയുടെ ഇടയിൽ മറുപടി പറഞ്ഞില്ല; ഏതു കേസിലാണ് ഇ.ഡി നോട്ടീസ് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: വി.ഡി സതീശൻ

ലാവ്ലിൻ കേസിലാണോ ലൈഫ് മിഷന്‍ കേസിലാണോ നോട്ടീസ് അയച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു

ലാവ്ലിൻ കേസിലാണോ ലൈഫ് മിഷന്‍ കേസിലാണോ നോട്ടീസ് അയച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു

author-image
WebDesk
New Update
VD Satheesan

ചിത്രം: ഫേസ്ബുക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് നൽകിയെന്ന ആരോപണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിവാദത്തിൽ മുഖ്യമന്ത്രി കൃത്യമായ മറുപടി നൽകിയില്ലെന്നും, ലാവ്ലിൻ കേസിലാണോ ലൈഫ് മിഷന്‍ കേസിലാണോ നോട്ടീസ് അയച്ചതെന്ന് വ്യക്തമാക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

Advertisment

ഇ.ഡി നോട്ടീസ് വിവാദത്തിൽ മുഖ്യമന്ത്രി വൈകാരികമായാണ് സംസാരിച്ചതെന്നും വൈകാരികതയുടെ ഇടയിൽ മറുപടി പറഞ്ഞില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. 'അദ്ദേഹത്തിന് പ്രശ്‌നം, പ്രതിപക്ഷം പ്രതികരിച്ചതിലാണ്. മുഖ്യമന്ത്രിയുടെ മകന് ക്ലിഫ് ഹൗസിലേക്ക് നോട്ടീസ് കൊടുത്തു എന്നു പറഞ്ഞപ്പോള്‍ പ്രതിപക്ഷം പ്രതികരിക്കരുത് എന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. എം.എ ബേബി വരെ പ്രതികരിച്ചു'വെന്നും സതീശന്‍ പറഞ്ഞു.

Also Read: 'മക്കളിൽ അഭിമാനം, ഇഡിയുടെ സമൻസ് ലഭിച്ചിട്ടില്ല'; കളങ്കിതനാക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി

'ലാവ്ലിൻ കേസിലാണോ ലൈഫ് മിഷന്‍ കേസിലാണോ നോട്ടീസ് അയച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇ.ഡിയാണ് നോട്ടീസ് നൽകിയതായി സ്ഥിരീകരിച്ചത്. ഇഡി കേന്ദ്ര ഏജന്‍സിയാണ്.‍ ഇഡിയാണ്, കേരളത്തിലെ മുഖ്യമന്ത്രിയുടെ മകന് ക്ലിഫ് ഹൗസിന്റെ വിലാസത്തില്‍ നോട്ടീസ് കൊടുത്തിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്. അത് എന്ത് കാര്യത്തിനാണെന്ന് സ്ഥിരീകരിക്കേണ്ടത് മുഖ്യമന്ത്രിയാണ്. വൈകാരികമായല്ല പറയേണ്ടത്. അതല്ല കേരളത്തിന് കേള്‍ക്കാന്‍ താല്‍പര്യമെന്നും' സതീശന്‍ പറഞ്ഞു. 

Advertisment

Also Read: കുന്നംകുളം മുൻ എംഎൽഎ ബാബു എം.പാലിശേരി അന്തരിച്ചു

വാര്‍ത്ത വരുമ്പോള്‍ പ്രതിപക്ഷ നേതാവ് പ്രതികരിക്കുമെന്നും അതിന് അദ്ദേഹം തന്നെ പരിഹസിക്കുകയോ ഭീഷണിപ്പെടുത്തുകയോ വേണ്ടെന്നും അതൊക്കെ എം.എ ബേബിയോട് മതിയെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. 

Read More: നെന്മാറ സജിത കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ, ശിക്ഷാവിധി വ്യാഴാഴ്ച

Vd Satheeshan Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: