ശിവശങ്കർ അറിഞ്ഞ് കൊണ്ട് സഹായം ചെയ്തു; സ്വർണക്കടത്ത് കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു

കള്ളക്കടത്തിലൂടെ ശിവശങ്കർ അനർഹമായ സ്വത്ത് സമ്പാദിച്ചതിന് തെളിവുണ്ട്

M Sivasankar, എം.ശിവശങ്കർ, Gold Smuggling Case, സ്വർണക്കടത്ത് കേസ്, High Court, ഹെെക്കോടതി, IE Malayalam, ഐഇ മലയാളം

കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും നാലാം പ്രതിയുമായ എം.ശിവശങ്കറിനെതിരെ എൻഫോഴ്സ്മെന്റ് പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു. പ്രത്യേക സാമ്പത്തിക കോടതിയിലാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. സ്വർണക്കടത്ത് സംഘത്തിന് ശിവശങ്കർ അറിഞ്ഞ് കൊണ്ട് സഹായം ചെയ്തുവെന്ന് ഇഡി കുറ്റപത്രത്തിൽ പറയന്നു.

കള്ളക്കടത്തിലൂടെ ശിവശങ്കർ അനർഹമായ സ്വത്ത് സമ്പാദിച്ചതിന് തെളിവുണ്ട്. ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കർ കോഴപ്പണം കൈപ്പറ്റിയെന്നും ശിവശങ്കറിന്റെ സ്വത്ത് കണ്ടു കെട്ടാൻ നടപടി സ്വീകരിക്കണമെന്നും ഇഡി വ്യക്തമാക്കി. കേസിൽ ഡിജിറ്റൽ തെളിവുകൾ ഇനിയും ലഭിക്കാനുണ്ടന്നും അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കുമെന്നും ഇഡി കോടതിയെ അറിയിച്ചു.

കേസിലെ ഒന്നുമുതൽ മൂന്നു വരെ പ്രതികളായ പി.എസ്.സരിത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർക്കെതിരെ എൻഫോഴ്സ്മെൻറ് ഒക്ടോബർ 6ന് കാറപത്രം സമർപ്പിച്ചിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് അറുപത് ദിവസം പുർത്തിയാവും മുൻപ് കുറ്റപത്രം സമർപ്പിക്കുക വഴി ശിവശങ്കറിന് സ്വാഭാവിക ജാമ്യം തടയാനാണ് ഇഡിയുടെ നീക്കം.

കള്ളപണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ 3 ,4 വകുപ്പുകൾ പ്രകാരമുള്ള കുറ്റമാണ് ചുമത്തിയിട്ടുള്ളത്. സ്വർണക്കടത്തിന് ശിവശങ്കർ പ്രതികളെ സഹായിച്ചെന്നും ലൈഫ് മിഷനിൽ നിന്ന് ലഭിച്ച കമ്മീഷൻ പണമാണ് ലോക്കറിൽ നിന്ന് പിടിച്ചെടുത്തതെന്നും ഇഡി വ്യക്തമാക്കി. ഏഴ് വർഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണ് ശിവശങ്കറിനെതിരെയുള്ളത്. ഇഡി സ്പെഷ്യൽ പ്രോസിക്യൂട്ടർ ടി.എ.ഉണ്ണികൃഷ്ണൻ മുഖേന ഡെപ്യൂട്ടി ഡയറക്ടർ പി.രാധാകൃഷ്ണനാണ് കുറ്റപത്രം സമർപ്പിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ed submit primary crime report against m sivasanker in gold smuggling case

Next Story
പ്രതിയെ മാനസികമായി പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തൽ; ഇഡിക്ക് കോടതിയുടെ താക്കീത്
The moderation of comments is automated and not cleared manually by malayalam.indianexpress.com