scorecardresearch

വായ്പതട്ടിപ്പ് പരാതി; പിവി അൻവറിന്റെ വീട്ടിൽ ഇഡി റെയ്ഡ്

2015 ലായിരുന്നു അൻവർ കേരള ഫിനാൻസ് കോർപ്പറേഷനിൽ നിന്നും 12 കോടി വായ്പ എടുത്തത്. എന്നാലിത് തിരിച്ചടച്ചില്ലെന്നാണ് പരാതി

2015 ലായിരുന്നു അൻവർ കേരള ഫിനാൻസ് കോർപ്പറേഷനിൽ നിന്നും 12 കോടി വായ്പ എടുത്തത്. എന്നാലിത് തിരിച്ചടച്ചില്ലെന്നാണ് പരാതി

author-image
WebDesk
New Update
PV Anvar, PV Anwar

പിവി അൻവർ

മലപ്പുറം: മുൻ എംഎൽഎ പിവി അൻവറിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ഏഴ് മണിയോടെയാണ് ഇ ഡി സംഘം അൻവറിന്റെ വീട്ടിലെത്തിയത്. മലപ്പുറം ഒതായിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. ഡ്രൈവർ സിയാദ് ഉൾപ്പെടെ പി വി അൻവറിന്റെ സഹായികളുടെ വീട്ടിലും ഇ ഡി സംഘം എത്തിയെന്നാണ് വിവരം.

Advertisment

Also Read:സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; നാളെ 7 ജില്ലകളിൽ മഞ്ഞ അലർട്ട്

കൊച്ചിയിൽ നിന്നുള്ള ഇ ഡി സംഘമാണ് പരിശോധന നടത്തുന്നത്. വലിയ പോലീസ് സുരക്ഷയിലാണ് പരിശോധനകൾ. കേരള ഫിനാൻസ് കോർപ്പറേഷനിൽ നിന്നും അൻവർ 12 കോടി രൂപ വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ നേരത്തെ വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. ഈ രേഖകൾ ഇ ഡി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.

Also Read:ശബരിമല സ്വർണക്കൊള്ള; എ. പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങും

2015 ലായിരുന്നു അൻവർ കേരള ഫിനാൻസ് കോർപ്പറേഷനിൽ നിന്നും 12 കോടി വായ്പ എടുത്തത്. എന്നാലിത് തിരിച്ചടച്ചില്ലെന്നാണ് പരാതി. പലിശയടക്കം 22 കോടി രൂപ തിരികെ അടക്കാനുണ്ടെന്നാണ് വിവരം. ഇത് കേരള ഫിനാൻസ് കോർപ്പറേഷന് വൻ നഷ്ടം വരുത്തിയെന്നാണ് നിലവിലെ പരാതി. 

Advertisment

Also Read:സിപിഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങി; ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെ: വി.ഡി സതീശൻ

പിവി അൻവറിന്റെ സിൽസില പാർക്കിൽ കഴിഞ്ഞ ദിവസം വിജിലൻസ് പരിശോധന നടന്നിരുന്നു. വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ അൻവർ നാലാംപ്രതിയാണ്. സഹായി സിയാദ്, കെഎഫ്‌സി ചീഫ് മാനേജർ അബ്ദുൽ മനാഫ്, ഡെപ്യൂട്ടി മാനേജർ മിനി, മുനീർ അഹമ്മദ് എന്നിവരെല്ലാം വിജിലൻസ് കേസിൽ പ്രതികളാണ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന കൂടി എത്തുന്നതോടെ ഇവരുടെ വീടുകളിലും പരിശോധന നടക്കാൻ സാധ്യതയുണ്ട്. അതേസമയം, അൻവർ വീട്ടിലുണ്ടെന്നാണ് വിവരം.

Read More:വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര മരണം; 2025ൽ ഇതുവരെ രോഗം ബാധിച്ചത് 170 പേർക്ക്

ED p v anwar mla

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: