/indian-express-malayalam/media/media_files/uploads/2021/10/ed-questioned-mk-muneer-in-chandrika-daily-money-case-568637-FI.jpg)
Photo: Facebook/ Dr. MK Muneer
കൊച്ചി: ചന്ദ്രിക ദിനപത്രത്തിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്ന കേസില്‍ മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മുനീറിനെ ഇഡി ചോദ്യം ചെയ്തത്. അഭിഭാഷകനോടൊപ്പമായിരുന്നു മുനീര്‍ കൊച്ചിയിലെ ഇഡി ഓഫീസില്‍ എത്തിയത്. ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടര്‍ കൂടിയാണ് മുനീര്‍.
നേരത്തെ മുസ്ലീം ലീഗിന്റെ മുതിര്‍ന്ന നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയേയും ഇഡി ചോദ്യം ചെയ്തിരുന്നു. തന്നെ ചോദ്യം ചെയ്തതല്ലെന്നും സാക്ഷി എന്ന തരത്തിൽ മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടി ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചത്. കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇങ്ങനെ ഒരു അവസരം ലഭിച്ചത് നന്നായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേസില്‍ ചന്ദ്രിക ഫിനാന്‍സ് മാനേജര്‍ സമീറിനെ ഇഡി ചോദ്യം ചെയ്തിരുന്നു. പണം പിന്‍വലിച്ചത് ജീവനക്കാരുടെ ശമ്പളം പിഎഫ് വിഹിതം, എന്നിവ നല്‍കാനാണെന്നാണ് സമീര്‍ വിശദീകരിച്ചതായാണു വിവരം. ഇത് സംബന്ധിച്ച രേഖകള്‍ സമീര്‍ ഹാജരാക്കിയെന്നും വിവരമുണ്ട്. നേരത്തെ, ഇഡി വിളിപ്പിച്ചതനുസരിച്ച് ഹാജരായ കെടി ജലീല്‍ എംഎല്‍എ, ചന്ദ്രികയിലെ ക്രമക്കേട് സംബന്ധിച്ച് രേഖകള്‍ കൈമാറിയിരുന്നു.
നോട്ട് നിരോധന കാലത്ത് 10 കോടി രൂപയുടെ കള്ളപ്പണം ചന്ദ്രിക പത്രത്തിന്‍റെ കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ വെളുപ്പിച്ചെന്നാണ് പരാതി. അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച പണം ഉപയോഗിച്ച് പാണക്കാട് കുടുംബാംഗങ്ങളുടെ പേരില്‍ ഭൂമി ഇടപാട് നടത്തിയെന്നും ആരോപണം ഉണ്ട്. പാലാരിവട്ടം മേല്‍പ്പാലം അഴിമതി വഴി ലഭിച്ച കള്ളപ്പണം വെളുപ്പിക്കാന്‍ ചന്ദ്രിക ദിനപത്രം ഉപയോഗിച്ചെന്ന പരാതിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഇഡി കേസെടുത്തത്.
Also Read: ഉത്ര വധക്കേസ്: സൂരജിന് ഇരട്ട ജീവപര്യന്തം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us