Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

ഇബ്രാഹിം കുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്: ലീഗ് നേതാക്കളെ മൊഴിയെടുക്കാൻ വിജിലൻസ് വിളിപ്പിച്ചു

മൊഴിയെടുപ്പ് വൈകീട്ട് വരെ തുടരും. ഗിരീഷ് ബാബുവിന്റെ മൊഴി കഴിഞ്ഞ ദിവസം വിജിലൻസ് രേഖപ്പെടുത്തിയിരുന്നു

ebrahim kunju, ie malayalam

കൊച്ചി: മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ലീഗ് നേതാക്കളെ മൊഴിയെടുക്കാൻ വിജിലൻസ് വിളിപ്പിച്ചു. ഇബ്രാഹിം കുഞ്ഞിനെതിരെ കേസ് കൊടുക്കാൻ പരാതിക്കാരനായ ഗിരീഷ് ബാബുവിനെ പ്രേരിപ്പിച്ചെന്ന ആരോപണം നേരിടുന്ന അഞ്ച് ലീഗ് നേതാക്കളെയാണ് വിജിലൻസ് വിളിപ്പിച്ചിരിക്കുന്നത്.

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്.ഹംസ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.എ.അഹമ്മദ് കബീർ, എസ്ടിയു ജില്ലാ ജനറൽ സെക്രട്ടറിയും കളമശ്ശേരി നഗരസഭാ വൈസ് ചെയർമാനുമായ ടി.എസ്.അബൂബക്കർ, ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഹംസ പറക്കാടൻ, ലീഗ് കളമശേരി ടൗൺ പ്രസിഡന്റ് പി.എം.എ.ലത്തീഫ് എന്നീ നേതാക്കളുടെ മൊഴിയാണ് എടുക്കുന്നത്.

Read Also: പല പ്രതിസന്ധികളുണ്ടായിട്ടും തളർന്നില്ല, ലക്ഷ്യങ്ങളിൽനിന്ന് തെന്നിമാറിയില്ല: പിണറായി വിജയൻ

കേസ് പിൻവലിക്കാൻ പണം വാഗ്‌ദാനം ചെയ്ത് ഗിരീഷ് ബാബുവുമായി ഉണ്ടാക്കാൻ ശ്രമിച്ച കരാറിലാണ് ഈ നേതാക്കൾ പ്രേരിപ്പിച്ചുവെന്ന ആരോപണമുള്ളത്. മൊഴിയെടുപ്പ് വൈകീട്ട് വരെ തുടരും. ഗിരീഷ് ബാബുവിന്റെ മൊഴി കഴിഞ്ഞ ദിവസം വിജിലൻസ് രേഖപ്പെടുത്തിയിരുന്നു.

നോട്ട് നിരോധന കാലത്ത് ഇബ്രാഹിം കുഞ്ഞ് ഗവേണിങ് ബോഡി ചെയർമാനായ പത്രത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ച് കണക്കിൽപ്പെടാത്ത 10 കോടി രൂപ വെളുപ്പിച്ചെന്നും ഇത് പാലാരിവട്ടം പാലം അടക്കമുള്ള സർക്കാർ പദ്ധതികളിൽ നിന്ന് ലഭിച്ച അഴിമതിപ്പണമാണെന്നുമാണ് ആരോപണം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ebrahim kunju case vigilance question league leaders

Next Story
ഇടതുപക്ഷ സർക്കാർ എല്ലാ മേഖലയിലും ദയനീയ പരാജയം: രമേശ് ചെന്നിത്തലramesh chennithala, രമേശ് ചെന്നിത്തല, kifbi,കിഫ്ബി, snc lavlin,എസ്എന്‍സി ലാവ്ലിന്‍, masala bonds,മസാല ബോണ്ട്, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com