കൊല്ലം: അടൂരിലെ പളളിക്കൽ പഞ്ചായത്തിൽ ഭൂചലനമുണ്ടായി. രാവിലെ പത്തര മണിയോടെയാണ് ഭൂചലനം സംഭവിച്ചത്. പല വീടുകൾക്ക് ഭൂചലനത്തിൽ വിളളലുകൾ രൂപപ്പെട്ടു.

ഭൂചലനത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെങ്കിലും ജനങ്ങൾ​ പരിഭ്രാന്തരാണ്. വലിയൊരു സ്ഫോടന ശബ്ദമാണ് ആദ്യം കേട്ടതെന്ന് നാട്ടുകാർ പറയുന്നു. പിന്നീടാണ് ഇത് ഭൂചലനമാണെന്ന് മനസ്സിലായതെന്ന് അവർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

സംഭവസ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. മറ്റ് സർക്കാർ സംവിധാനങ്ങളും ഭൂചലനം അനുഭവപ്പെട്ട ഭാഗത്ത് എത്തിച്ചേർന്നിട്ടുണ്ട്. ഭൂചലനത്തിൽ സംഭവിച്ച നഷ്ടങ്ങളെ കുറിച്ച് അധികൃതർ പരിശോധിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.