scorecardresearch

ലവ് ജിഹാദിനെയും ബീഫ് നിരോധനത്തെയും പറ്റി ചോദിച്ചു; അഭിമുഖത്തിനിടെ ഇ.ശ്രീധരന്‍ ഇറങ്ങിപ്പോയി

നെഗറ്റീവ് ചോദ്യങ്ങള്‍ ചോദിച്ച് സമയം കളയുകയാണെന്നും താല്‍പര്യമില്ലെന്നും വ്യക്തമാക്കി ശ്രീധരന്‍ അഭിമുഖത്തിനിടെ ഇറങ്ങിപ്പോകുകയായിരുന്നു

നെഗറ്റീവ് ചോദ്യങ്ങള്‍ ചോദിച്ച് സമയം കളയുകയാണെന്നും താല്‍പര്യമില്ലെന്നും വ്യക്തമാക്കി ശ്രീധരന്‍ അഭിമുഖത്തിനിടെ ഇറങ്ങിപ്പോകുകയായിരുന്നു

author-image
WebDesk
New Update
E Sreedharan, ഇ.ശ്രീധരൻ, Metroman, മെട്രോമാൻ, NDA, എൻഡിഎ, BJP, ബിജെപി, Love Jihad, ലവ് ജിഹാദ്, Beef Ban, ബീഫ് നിരോധനം, iemalayalam, ഐഇ മലയാളം

പാലക്കാട്: ലവ് ജിഹാദിനെ കുറിച്ചും ബീഫ് നിരോധനത്തെ കുറിച്ചും ചോദ്യങ്ങളുയർന്നതിനെ തുടർന്ന് പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി മെട്രോമാൻ ഇ.ശ്രീധരൻ അഭിമുഖത്തിനിടെ ഇറങ്ങിപ്പോയി. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ്‌ലോണ്ടറിക്ക് അനുവദിച്ച അഭിമുഖത്തിനിടെയാണ് ഇ.ശ്രീധരന്‍ ഇറങ്ങിപ്പോയത്. അഭിമുഖത്തിന്റെ ടീസര്‍ ന്യൂസ്‌ലോണ്ടറി പങ്കുവച്ചു.

Advertisment

അനാവശ്യ ചോദ്യങ്ങളാണ് അവതാരക ചോദിക്കുന്നതെന്ന് ശ്രീധരന്‍ പറയുന്നു. ലവ് ജിഹാദ്, ബീഫ് നിരോധനം, ബിജെപി നേതാക്കള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ എന്നിവയെപ്പറ്റിയുള്ള ചോദ്യങ്ങളാണ് ശ്രീധരനെ പ്രകോപിപ്പിച്ചത്. നെഗറ്റീവ് ചോദ്യങ്ങള്‍ ചോദിച്ച് സമയം കളയുകയാണെന്നും താല്‍പര്യമില്ലെന്നും വ്യക്തമാക്കി ശ്രീധരന്‍ അഭിമുഖത്തിനിടെ ഇറങ്ങിപ്പോകുകയായിരുന്നു.

കേരളത്തിലെ ബിജെപി നേതാക്കള്‍ ബീഫ് നിരോധന വിഷയത്തില്‍ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. നോര്‍ത്ത് ഇന്ത്യയില്‍ ബീഫ് നിരോധനം ബിജെപി നേട്ടമായി ഉയര്‍ത്തിക്കാണിക്കുന്നു, അതിനാലാണ് താങ്കളോട് ചോദിക്കുന്നതെന്നായിരുന്നു അവതാരകയുടെ ചോദ്യം. എന്നാല്‍ വിഷയത്തില്‍ ഒരു വിധി പറയാന്‍ താനാളല്ല എന്നായിരുന്നു ശ്രീധരന്റെ മറുപടി.

Advertisment

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പേരിലുള്ള കേസുകളെ കുറിച്ച് ചോദിച്ചപ്പോൾ അതല്ലൊം കെട്ടിച്ചമച്ചതാണെന്നും മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള സ്വര്‍ണക്കടത്തിനേക്കാളും വലിയ കാര്യമാണോ ഈ കേസുകളെന്നായിരുന്നു ശ്രീധരന്റെ മറുപടി. ലവ് ജിഹാദിനെതിരെ നിയമനിര്‍മാണം നടത്തിയിട്ടില്ലെങ്കില്‍ കേരളം ഒരു ചെറിയ സിറിയയാകുമെന്ന കെ.സുരേന്ദ്രന്റെ പ്രസ്താവനയെപ്പറ്റി ചോദിച്ചപ്പോള്‍ ശ്രീധരന്‍ മറുപടി പറഞ്ഞില്ല.

More Election News: കൂടുതൽ തിരഞ്ഞെടുപ്പ് വാർത്തകൾ വായിക്കാം

Love Jihad Beef E Sreedharan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: