ശ്രീധരൻ മത്സരിക്കും, മുഖ്യമന്ത്രി പദവിക്കും യോഗ്യൻ: കെ.സുരേന്ദ്രൻ

കേരളത്തിന്‌ നീതി ഉറപ്പാക്കാൻ ബിജെപി വന്നാലേ കഴിയൂവെന്ന് ഇ.ശ്രീധരൻ പറഞ്ഞിരുന്നു

Kerala Assembly Election 2021, E Sreedharan. ഇ.ശ്രീധരൻ, Metroman, മെട്രോമാൻ, BJP, ബിജെപി, Palakkad, പാലക്കാട്, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: മെട്രോമാൻ ഇ.ശ്രീധരൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. “ശ്രീധരൻ ബിജെപി സ്ഥാനാർഥിയാകും. മുഖ്യമന്ത്രി പദവി ഉൾപ്പെടെ ഏതുപദവിയും വഹിക്കാൻ അദ്ദേഹം യോഗ്യനാണ്. ഇ.ശ്രീധരൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവർ ഏറെയാണ്,” സുരേന്ദ്രൻ പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി. പാർട്ടി ആവശ്യപ്പെട്ടാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്നും മുഖ്യമന്ത്രി പദവി ഏറ്റെടുക്കുമെന്നും ശ്രീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Read Also: ഞാൻ മുട്ട പോലും കഴിക്കാറില്ല, ഇറച്ചി കഴിക്കുന്നവരെ ഇഷ്ടമല്ല: ഇ.ശ്രീധരൻ

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ഇ.ശ്രീധരൻ ബിജെപിയിൽ ചേരുന്ന കാര്യം കഴിഞ്ഞ ദിവസം അറിയിച്ചത്. വിജയ് യാത്ര വേളയിൽ അദ്ദേഹം ഔപചാരികമായി പാർട്ടി അംഗത്വമെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞിരുന്നു.

കേരളത്തിന്‌ നീതി ഉറപ്പാക്കാൻ ബിജെപി വന്നാലേ കഴിയൂവെന്ന് ഇ ശ്രീധരൻ പ്രതികരിച്ചിരുന്നു. സംസ്ഥാനത്തെ ഒമ്പത് വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ബിജെപി അംഗത്വമെടുക്കുന്നതിന് തീരുമാനിച്ചത്. പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Read Also: മോദി സർക്കാർ എന്ത് ചെയ്താലും എതിർക്കുന്നത് ഒരു ഫാഷനായി മാറി: ഇ.ശ്രീധരൻ

ദേശീയ നേതൃത്വം ഇടപെട്ടാണ് ശ്രീധരനെ പാർട്ടിയിൽ എത്തിച്ചതെന്നാണ് സൂചന. ശ്രീധരൻ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിലും ഇ.ശ്രീധരൻ ബിജെപിയിലേക്ക് എന്ന നിലയിൽ പ്രചാരണമുണ്ടായിരുന്നു. ബിജെപി നേതാക്കൾ അദ്ദേഹവുമായി ചർച്ചയും നടത്തിയിരുന്നു. എന്നാൽ ആ സമയത്ത് അദ്ദേഹം ബിജെപി പ്രവേശനമെന്നതിനോട് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: E sreedharan election candidature bjp

Next Story
ട്രോളർ കരാർ വിവാദം: പ്രശാന്തിന്റെ ഇടപെടലുകളിൽ സർക്കാരിന് അതൃപ്‌തി, നടപടിക്ക് സാധ്യത
The moderation of comments is automated and not cleared manually by malayalam.indianexpress.com