scorecardresearch

കെ റെയില്‍ നടപ്പിലാക്കണമെന്നത് സര്‍ക്കാരിന്റെ പിടിവാശിയാണെന്ന് ഇ.ശ്രീധരൻ

കെ റെയിലിന് കേന്ദ്രം അനുമതി നൽകുമെന്ന് കരുതുന്നില്ല. കേന്ദ്രാനുമതി ഇല്ലാതെ റെയില്‍വെ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയില്ലെന്നും ശ്രീധരൻ

കെ റെയിലിന് കേന്ദ്രം അനുമതി നൽകുമെന്ന് കരുതുന്നില്ല. കേന്ദ്രാനുമതി ഇല്ലാതെ റെയില്‍വെ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയില്ലെന്നും ശ്രീധരൻ

author-image
WebDesk
New Update
e sreedharan, bjp, ie malayalam

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി ഇ.ശ്രീധരൻ. സില്‍വര്‍ ലൈനില്‍ മുഖ്യമന്ത്രി പിടിവാശിയാണ് കാണിക്കുന്നത്. കെ-റെയില്‍ പദ്ധതിയുടെ ഡി.പി.ആര്‍ പുറത്തുവിടാത്തത് ദുരൂഹമാണ്. വലിയ നിര്‍മാണച്ചെലവ് വരുന്ന പദ്ധതിയുടെ ചെലവ് കുറച്ചു കാണിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് ശ്രീധരൻ പറഞ്ഞു.

Advertisment

ഉദ്യോഗസ്ഥര്‍ വേണ്ടവിധം മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിക്കുന്നില്ല. പദ്ധതിയുടെ പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടു. കെ റെയിലിന് കേന്ദ്രം അനുമതി നൽകുമെന്ന് കരുതുന്നില്ല. കേന്ദ്രാനുമതി ഇല്ലാതെ റെയില്‍വെ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയില്ലെന്നും ശ്രീധരൻ അഭിപ്രായപ്പെട്ടു.

ഇതിനോടകം തന്നെ അനുമതി ലഭിച്ച പദ്ധതികള്‍ നടപ്പിലാക്കാതെ കെ-റെയില്‍ നടപ്പിലാക്കണമെന്നത് സര്‍ക്കാരിന്റെ പിടിവാശിയാണ്. ജനങ്ങള്‍ക്ക് വേണ്ടിയല്ല കെ റെയില്‍ പദ്ധതി. മറ്റു പല ലക്ഷ്യങ്ങളും പിന്നിലുണ്ട്. നിലത്ത് കൂടിയുള്ള അതിവേഗ പാതയ്ക്ക് കേരളം യോജ്യമല്ല. കേരളത്തിന് അനുയോജ്യം ആകാശപ്പാതയെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.

സിൽവർ ലൈനിലെ എതിർപ്പിൽ വഴങ്ങില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു പറഞ്ഞത്. എംഎൽഎമാരുമായാണ് പദ്ധതി ആദ്യം ചർച്ച ചെയ്തത്. കക്ഷി നേതാക്കൾ ഈ വിഷയം സഭയിൽ ഉന്നയിച്ചിട്ടുണ്ട്. പല ഘട്ടങ്ങളിലും സർക്കാർ മറുപടി പറഞ്ഞതാണ്. നിയമസഭയിൽ ഒന്നും മറച്ചുവച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ജനസമക്ഷം കെ-റെയിൽ പദ്ധതി’ വിശദീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Advertisment

Read More: നിയമസഭയിൽ ഒന്നും മറച്ചുവച്ചിട്ടില്ല, സിൽവർ ലൈനിലെ എതിർപ്പിൽ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി

E Sreedharan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: