ന്യൂഡൽഹി: കേരളത്തിന്രെ വികസന സ്വപ്നങ്ങളിൽ ഒന്നായ ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് ഡി.എം.ആര്‍.സി പിന്‍മാറുന്നത് കടുത്ത നിരാശയോടെയെന്ന് ഇ.ശ്രീധരന്‍. പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതിന് വേണ്ടി സർക്കാർ മുൻകൈ എടുത്തിട്ടില്ലെന്നും , സർക്കാരിന്റെ മെല്ലെപ്പോക്ക് തന്നെ ഞെട്ടിച്ചുവെന്നും ഇ. ശ്രീധരൻ സർക്കാരിന് അയച്ച കത്തിൽ വ്യക്തമാക്കുന്നു.

സർക്കാരിന്രെ നിസ്സഹരണത്തിൽ അതൃപ്തരായ ഡിഎംആർസി തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് പിന്മാറുന്നതായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പദ്ധതി ഡി.എം.ആര്‍.സി നടപ്പാക്കുമെന്ന് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ പറയുന്നുണ്ടെങ്കിലും ഇതുവരെ കരാറൊപ്പിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം കഴിഞ്ഞ നവംബര്‍ 23ന് പുതുക്കിയ ഡി.പി.ആര്‍ നല്‍കി. എന്നാല്‍ ഇത് അംഗീകരിക്കുകയോ കേന്ദ്രസര്‍ക്കാരിന് അയച്ചുകൊടുക്കുകയോ ചെയ്തില്ലെന്ന് കത്തില്‍ ഇ.ശ്രീധരന്‍ ആരോപിക്കുന്നു

തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും പ്രോജക്ട് ഓഫിസുകള്‍ ഉടന്‍ അടച്ചുപൂട്ടുമെന്നും ഡിഎംആർസി വ്യക്തമാക്കിയിട്ടുണ്ട്. 7746 കോടിരൂപ വരുന്ന ലൈറ്റ് മെട്രോ പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇനി മറ്റ് ഏതെങ്കിലും സ്വകാര്യ ഏജന്‍സികളെ കണ്ടെത്തണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.