scorecardresearch

Latest News

ഇ.പി ജയരാജൻ എൽഡിഎഫ് കൺവിനറാകും; വിജയരാഘവൻ ഡൽഹിക്ക്, പ്രഖ്യാപനം നാളെ

ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇ.പി ജയരാജനെ തിരഞ്ഞെടുത്തത്

e p jayarajan, cpm

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ എൽഡിഎഫ് കൺവീനറാകും. നിലവിലെ കൺവീനർ എം. വിജയരാഘവൻ പിബി അംഗമായി ഡൽഹിയിലേക്ക് കളം മാറുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇ.പി ജയരാജനെ തിരഞ്ഞെടുത്തത്. നാളെ നടക്കുന്ന സംസ്ഥാന സമിതി യോഗത്തിന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.

ഒന്നാം പിണറായി സര്‍ക്കാരില്‍ വ്യവസായ കായിക വകുപ്പ് മന്ത്രിയായിരുന്നു ഇ.പി ജയരാജന്‍. ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ചെങ്കിലും പിന്നീട് തിരിച്ചെത്തിയിരുന്നു. 2011, 2016 വര്‍ഷങ്ങളിൽ മട്ടന്നൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് ജയിച്ചാണ് നിയമസഭയിൽ എത്തിയത്.

രണ്ട് ടേം വ്യവസ്ഥ നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് സീറ്റ് നല്‍കിയിരുന്നില്ല.

Also Read: പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ശ്രമം നടക്കുന്നു; സുധാകരനെതിരെ കെ.വി തോമസ്‌

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: E p jayarajan to become new ldf convener