Latest News

മന്ത്രി ഇ.പി ജയരാജന് കോവിഡ് സ്ഥിരീകരിച്ചു; രോഗ ഉറവിടം വ്യക്തമല്ല

നേരത്തെ ധനകാര്യ മന്ത്രി തോമസ് ഐസക്കിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു

വ്യവസായ മന്ത്രി ഇപി ജയരാജനും കോവിഡ് സ്ഥിരീകരിച്ചു. ധനകാര്യ മന്ത്രി തോമസ് ഐസക്കിന് പിന്നാലെ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് അദ്ദേഹം. കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു മന്ത്രി ഇപി ജയരാജൻ. അതേസമയം, മന്ത്രിയുടെ ഓഫിസ് ജീവനക്കാരിൽ 4 പേർ ക്വാറന്റീനിൽ പ്രവേശിച്ചു. മന്ത്രിയുടെ പരിപാടികൾ മാറ്റിവച്ചിട്ടുണ്ട്.

മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അടക്കമുള്ളവര്‍ നിരീക്ഷണത്തിലാണ്.എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.തോമസ് ഐസകിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയടക്കമുള്ളവര്‍ നിരീക്ഷണത്തിലായിരുന്നു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്. കഴിഞ്ഞദിവസം നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് നെഗറ്റീവായത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തോമസ് ഐസക്കും പങ്കെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി കെ.കെ ശൈലജയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍ പോയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: E p jayarajan minister test covid positive

Next Story
ചികിത്സയിൽ കഴിയുന്നത് 27,877 പേർ; 73,904 പേര്‍ ഇതുവരെ രോഗമുക്തി നേടിKerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com