തിരുവന്തപുരം:   അനാവശ്യ സമരമാണ് ഒരു വിഭാഗം കെഎസ്ആർടിസി ജീവനക്കാർ നടത്തുന്നതെന്ന് ഗതാഗത മന്ത്രി.  അതിന്റെ  രാഷ്‌ട്രീയ താൽപര്യങ്ങൾ സംശയിക്കേണ്ടതുണ്ട്.  ഇന്നലെ നടന്ന യോഗത്തിൽ മൂന്ന് ആവശ്യങ്ങളാണ് അവർ എന്നയിച്ചത്. ശമ്പളം  എന്ന് ലഭിക്കുമെന്ന ഉറപ്പ്  നൽകുക, പെൻഷൻ കുടിശിക കൊടുത്ത്  തീർക്കുന്നതിൽ തീരുമാനമുണ്ടാക്കുക, ചില ജീവനക്കാർക്ക് നേരെയുള്ള മാനേജ്മെന്റിന്റെ ഏകപക്ഷീയമായ നടപടികൾ പുനഃപരിശോധിക്കുക തുടങ്ങീ മൂന്ന് ആവശ്യങ്ങളാണ് അവർ ഉന്നയിച്ചത്. ഇതിൽ ശമ്പളം ഏഴാം തീയ്യതിക്കകം കൊടുക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. പെൻഷൻ കുടിശിക ട്രഷറിയിൽ നിന്ന്  വിതരണം  ചെയ്തു തുടങ്ങിയിട്ടുണ്ട്. മാനേജ്മെന്റിന്റെ നടപടികൾ പരിശോധിക്കാൻ ട്രാൻപോർട്ട് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.    തുടങ്ങീ  ചർച്ചയിൽ അവർ പറഞ്ഞ പരമാവധി നിലപാടുകൾ സ്വീകരിച്ചെന്നിരിക്കെ സമരവുമായി മുന്നോട്ട് പോവാനുള്ള തീരുമാനത്തിന്റെ രാഷ്ട്രീയ താൽപര്യങ്ങൾ സംശയിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഒരു വിഭാഗം കെഎസ്ആർടിസി ജീവനക്കാർ നടത്തുന്ന പണിമുടക്ക് ഭാഗികമായി തുടരുന്നു. നിരവധി ബസ് സർവ്വീസുകൾ തടസ്സപ്പെട്ടു. രാവിലെ തിരുവനന്തപുരം മേഖലയിൽ പണിമുടക്ക് അക്രമാസക്തമായി.

ശമ്പളം, പെൻഷൻ എന്നീ വിഷയങ്ങളളളുന്നയിച്ചാണ് ഒരു വിഭാഗം കെഎസ്ആർടിസി ജീവനക്കാർ ഇന്നലെ അർദ്ധരാത്രി മുതൽ പണിമുടക്ക് തുടങ്ങിയത്. ഇന്ന് രാത്രി 12 വരെയാണ് സമരം. കെഎസ്ആർടിസിയിൽ സിഐടിയു ഒഴികെയുള്ള യൂണിയനുകളാണ് പണിമുടക്കുന്നത്.

കഴിഞ്ഞ ദിവസം വിഷയത്തിൽ ഗതാഗതമ മന്ത്രി എ.കെ.ശശീന്ദ്രനുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം നടത്താൻ തീരുമാനമായത്.
എഐടിയുസിയുടെ ട്രാൻസ്പോർട്ട് എംപ്ളോയീസ് യൂണിയൻ, ബിഎംഎസിന്റെ ട്രാൻസ്‌പോർട്ട് എംപ്ളോയീസ് സംഘ്, കോൺഗ്രസിന്റെ ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക്ക് ഫ്രണ്ട് എന്നീ യൂണിയനുകളാണ് സമരത്തിൽ പങ്കെടുക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ