‘ജീവിതം സിനിമയാക്കണം’; ആഗ്രഹം പ്രകടിപ്പിച്ച് ഇ ബുൾജെറ്റ്‌ സഹോദരന്മാർ

സഹോദരങ്ങളിൽ ഒരാളായ ലിബിനാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആഗ്രഹം പറഞ്ഞത്

E bull jet, e bull jet issue, e bull jet police custody, e bull jet rto, e bull jet mvd, ie malayalam

കണ്ണൂർ: തങ്ങളുടെ ജീവിതം സിനിമയാക്കണമെന്ന ആഗ്രഹവുമായി യുട്യൂബ് വ്‌ളോഗർമാരായ ഇ ബുൾജെറ്റ് സഹോദരങ്ങൾ. സഹോദരങ്ങളിൽ ഒരാളായ ലിബിനാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആഗ്രഹം പറഞ്ഞത്. താൽപര്യമുള്ളവർ ഇമെയിലൂടെ ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റ്.

വ്‌ളോഗർ സഹോദരന്മാരുടെ പോസ്റ്റിനു നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ട്രോളുകളിലും പോസ്റ്റ് ഇടം പിടിക്കുന്നുണ്ട്. അടുത്തിടെ ഇവരുടെ വാഹനം അനധികൃതമായി രൂപ മാറ്റം വരുത്തിയതിന് മോട്ടോർ വാഹനവകുപ്പ് കേസെടുത്തതും അതിനെ തുടർന്നുണ്ടായ സംഭവങ്ങളും വലിയ രീതിയിൽ ചർച്ചയായിരുന്നു.

ഇവരുടെ നെപ്പോളിയൻ എന്ന ടെമ്പോ ട്രാവലർ വാഹനത്തിലാണ് അനധികൃതമായ രൂപമാറ്റം വരുത്തിയത്. വാഹനം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും പിഴയിടുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ഇവർ ആർടിഒ ഓഫീസിൽ ബഹളമുണ്ടാക്കി. തുടർന്ന് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും പൊലീസ് ഇരുവർക്കുമെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ ആരാധകർ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവുമായി എത്തിയതോടെയാണ് സംഭവം വലിയ ചർച്ചയായത്.

Also read: ‘ഇനി എനിക്ക് പറ്റൂല ഉമ്മാ’; പരാതി പറഞ്ഞ യുകെജിക്കാരിയെ വീഡിയോ കോൾ ചെയ്ത് വിദ്യാഭ്യാസ മന്ത്രി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: E bull jet wants to make their lives into movies

The moderation of comments is automated and not cleared manually by malayalam.indianexpress.com