കണ്ണൂർ: മുൻകേന്ദ്ര മന്ത്രിയും സിറ്റിങ് എംപിയും മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനുമായിരുന്ന ഇ.അഹമ്മദിനു ജന്മനാടിന്റെ യാത്രാമൊഴി. തറവാട് വീടിനടുത്തുള്ള കണ്ണൂർ സിറ്റി ജുമാ മസ്ജിദിലായിരുന്നു കബറടക്കം. പൂർണ ഔദോഗിക ബഹുമതിയോടെയായിരുന്നു കബറടക്കം.

e ahamed

ഇ.അഹമ്മദിന്റെ ഭൗതികശരീരത്തിൽ ആദരാഞ്ജലി അർപ്പിക്കാനെത്തുന്നവർ. ചിത്രം: എസ്.കെ.മോഹൻ

കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ, മുൻ മന്ത്രി കെ.സി.ജോസഫ്, എംപിയായ പി.കെ. ശ്രീമതി, മുസ്‌ലിം ലീഗ് നേതാക്കൾ, ബിജെപി നേതാക്കൾ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. നാടിന്റെ വിവിധ മേഖലകളിലുള്ളവർ ആദരാഞ്ജലിയർപ്പിക്കാൻ എത്തിയിരുന്നു.

ഇ.അഹമ്മദിന്റെ ഭൗതികശരീരത്തിൽ ആദരാഞ്ജലി അർപ്പിക്കാനെത്തുന്നവർ. ചിത്രം: എസ്.കെ.മോഹൻ

ഇ.അഹമ്മദിന്റെ ഭൗതികശരീരത്തിൽ ആദരാഞ്ജലി അർപ്പിക്കാനെത്തുന്നവർ. ചിത്രം: എസ്.കെ.മോഹൻ

കഴിഞ്ഞ ചൊവ്വാഴ്‌ച രാവിലെ രാഷ്ട്രപതിയുടെ നയപ്രഖ്യാന പ്രസംഗത്തിനിടെ പാർലമെന്റിലെ സെൻട്രൽ ഹാളിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ തന്നെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അഹമ്മദിനോടുള്ള ആദരസൂചകമായി കണ്ണൂരിലും മാഹിയിലും ഹർത്താൽ ആചരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ