കണ്ണൂർ: മുൻ കേന്ദ്രമന്ത്രി ഇ.അഹമ്മദിന്റെ നിര്യാണത്തിൽ അനുശോചിച്ച് കണ്ണൂർ ജില്ലയിൽ നാളെ ഹർത്താൽ ആചരിക്കും. മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇ.അഹമ്മദിനോടുള്ള ആദരസൂചകമായാണ് അവധി പ്രഖ്യാപിച്ചത്.
ഇന്നലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപനം നടന്നുകൊണ്ടിരിക്കെ പാർലമെന്റിൽ ഇ.അഹമ്മദ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. പുലർച്ചെ 2.15 നു മരണം സ്ഥിരീകരിച്ചു.
ഉച്ചയ്ക്കു രണ്ടിനു പ്രത്യേക വിമാനത്തിൽ ഭൗതികശരീരം കരിപ്പൂരിലേക്കെത്തിക്കും. കരിപ്പൂർ ഹജ് ഹൗസിലും കോഴിക്കോട് ലീഗ് ഹൗസിലും വൈകിട്ട് പൊതുദർശനത്തിനു വയ്ക്കും. നാളെ കണ്ണൂരിലാണ് കബറടക്കം.