Latest News

ഡിവൈഎഫ്ഐ വനിതകളുടെ ബൈക്ക് റാലിയും അയ്യപ്പജ്യോതിയും മുഖാമുഖം

ഇരുചക്ര വാഹന റാലി കടന്നു പോകുമ്പോള്‍ വിരലില്‍ എണ്ണാവുന്ന സ്ത്രീകള്‍ മാത്രമാണ് അയ്യപ്പജ്യോതി തെളിച്ച് നില്‍ക്കുന്നത്

കണ്ണൂര്‍: ശ​ബ​രി​മ​ല​യി​ൽ ആ​ചാ​ര​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​യ്യ​പ്പ​ജ്യോ​തി തെ​ളി​യി​ച്ചു. വ​നി​താ​മ​തി​ലി​ന് ബ​ദ​ലാ​യി ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന അ​യ്യ​പ്പ​ജ്യോ​തി​യി​ൽ വന്‍ ജനപങ്കാളിത്തം ഉണ്ടെന്നാണ് സംഘടനകളുടെ അവകാശവാദം.

ബി​ജെ​പി, ആ​ര്‍​എ​സ്എ​സ്, എ​ന്‍​എ​സ്എ​സ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി ന​ട​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ കാ​സ​ർ​ഗോ​ഡു​വ​രെ​യാ​ണ് അ​യ്യ​പ്പ​ജ്യോ​തി തെ​ളി​യി​ച്ച​ത്. ഹൊ​സ​ങ്ക​ടി ശ്രീ​ധ​ര്‍​മ ശാ​സ്താ​ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നു തു​ട​ങ്ങി ക​ളി​യി​ക്കാ​വി​ള​യി​ല്‍​നി​ന്നു ത​മി​ഴ്നാ​ട്ടി​ലേ​ക്കു ക​ട​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ക്ര​മീ​ക​ര​ണം. എന്നാല്‍ പലയിടങ്ങളിലും ചുരുക്കം ചിലര്‍ മാത്രമാണ് അയ്യപ്പജ്യോതിയില്‍ പങ്കെടുത്തത്. ഇത് തെളിയിക്കുന്ന വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

ഇതില്‍ ശ്രദ്ധേയമായത് പയ്യന്നൂരില്‍ നിന്നുളള ഒരു വീഡിയോ ആണ്. ഡിവൈഎഫ്ഐയുടെ പരിപാടിക്കിടെയുളള വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം അയ്യപ്പജ്യോതി തെളിയിക്കുന്നതിനിടെ ഡിവൈഎഫ്ഐയുടെ ഇരുചക്ര വാഹന റാലി കടന്ന് പോകുന്ന വീഡിയോ ആണിത്. ഡിവൈഎഫ്ഐയുടെ പയ്യന്നൂര്‍ ബ്ലോക്ക് സബ് കമ്മിറ്റിയാണ് റാലി സംഘടിപ്പിച്ചത്.

വനിതകളുടെ ഇരുചക്ര വാഹന റാലി കടന്നു പോകുമ്പോള്‍ വിരലില്‍ എണ്ണാവുന്ന സ്ത്രീകള്‍ മാത്രമാണ് റോഡിന്റെ ഒരു വശത്ത് അയ്യപ്പജ്യോതി തെളിച്ച് നില്‍ക്കുന്നത്. കാസര്‍കോഡ് മുതല്‍ തിരുവനന്തപും വരെയുളള ഡിവൈഎഫ്ഐയുടെ ഇരുചക്ര വാഹന റാലിയുടെ പയ്യന്നൂരിലെ പ്രചരണം കരിവെളളൂരില്‍ നിന്നാണ് ആരംഭിച്ചത്. ജനുവരി 1ന് ആരംഭിക്കുന്ന വനിതാ മതിലിനോട് ഐക്യപ്പെട്ട് നടത്തുന്ന ഇരുചക്ര വാഹന റാലിയാണ് നടന്നത്.

അതേസമയം വനിതകളുടെ വന്‍ പങ്കാളിത്തം കൊണ്ട് ഇരുചക്ര വാഹന റാലി ശ്രദ്ധേയമായി. വീഡിയോ പുറത്ത് വന്നതോടെ പരിഹാസവുമായി സോഷ്യല്‍മീഡിയയിലും പോസ്റ്റുകല്‍ നിറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Dyfis bike rally encounters ayyappa jyothi

Next Story
ശബരിമല കർമ്മസമിതി കേരളമാകെ അയ്യപ്പ ജ്യോതി തെളിയിച്ചുSabarimala, Ayyappa Jyothi, Sabarimala Ayyappajyothi, Kerala Sabarimala, ശബരിമല, അയ്യപ്പ ജ്യോതി,
The moderation of comments is automated and not cleared manually by malayalam.indianexpress.com