ആലപ്പുഴ: കായംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. എംഎസ്എം സ്കൂളിന് സമീപം താമസിക്കുന്ന വൈദ്യൻ വീട്ടിൽ സിയാദ് ( 36) ആണ് ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി 10 മണിയോടെ ഫയര്‍ സ്റ്റേഷനു സമീപത്താണ് സംഭവം നടന്നത്. ക്വാറെൈന്റന്‍ കേന്ദ്രത്തില്‍ ഭക്ഷണം നല്കി മടങ്ങുമ്പോഴാണ് സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കായംകുളം സ്വദേശി മുജീബാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.
സിപിഎം എംഎസ്എം ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ പ്രവർത്തകനും കൂടിയായ സിയാദിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഎം ഇന്ന് കായംകുളം നഗരസഭ പരിധിയിൽ ഹർത്താൽ ആഹ്വാനം ചെയ്തു.
കൊലപാതകത്തിലെ മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി. സിപിഐഎം എംഎസ്എം ബ്രാഞ്ച് കമ്മിറ്റി അംഗം കൂടിയാണ് കൊല്ലപ്പെട്ട സിയാദ്.