രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്; പ്രതികളെ സംരക്ഷിക്കില്ലെന്ന് ലീഗ്

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനം മുതൽ കാഞ്ഞങ്ങാട് നഗരസഭയ്ക്ക് കീഴിലെ കല്ലൂരാവിയിൽ മുസ്‌ലിം ലീഗ്-സിപിഎം സംഘർഷമുണ്ടായിരുന്നു

കാഞ്ഞങ്ങാട്: കാസർഗോഡ് കാഞ്ഞങ്ങാട് ഡിവെെഎഫ്ഐ പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി. പഴയകടപ്പുറം മുണ്ടത്തോട് ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗം അബ്‌ദുൾ റഹ്‌മാൻ ഹൗഫാണ് കൊല്ലപ്പെട്ടത്. കൊലയ്‌ക്ക് പിന്നിൽ മുസ്‌ലിം ലീഗാണെന്ന് ഡിവെെഎഫ്ഐയും സിപിഎമ്മും ആരോപിച്ചു. കഴിഞ്ഞ 130 ദിവസത്തിനുള്ളിൽ രാഷ്ട്രീയ എതിരാളികളാൽ കേരളത്തിൽ കൊല്ലപ്പെടുന്ന ആറാമത്തെ കമ്യൂണിസ്റ്റുകാരനാണ് അബ്‌ദുൾ റഹ്‌മാനെന്ന് സിപിഎം ആരോപിച്ചു.

അബ്‌ദുൾ റഹ്‌മാന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. സംഭവം നിർഭാഗ്യകരമാണെന്നും പ്രതികളെ സംരക്ഷിക്കില്ലെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ഗൂഢശ്രമമാണോ രാഷ്ട്രീയ കൊലപാതകത്തിനു പിന്നില്ലെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു.

നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് അബ്‌ദുൾ റഹ്മാന്റെ മരണത്തിലേക്കുനയിച്ചത്. സംഘർഷത്തിൽ പരുക്കേറ്റ മുസ്‌ലിം ലീഗ് പ്രവർത്തകൻ ഇർഷാദിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധ സൂചകമായി കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ എൽഡിഎഫ് ഹർത്താൽ ആചരിക്കുകയാണ്.

തുടർ സംഘർഷങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഡിവെെഎസ്‌പിയുടെ നേതൃത്വത്തിൽ വലിയതോതിൽ പൊലീസിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

Read Also: കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവയ്ക്കും; കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ തീരുമാനം

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനം മുതൽ കാഞ്ഞങ്ങാട് നഗരസഭയ്ക്ക് കീഴിലെ കല്ലൂരാവിയിൽ മുസ്‌ലിം ലീഗ്-സിപിഎം സംഘർഷമുണ്ടായിരുന്നു. എൽഡിഎഫിന് വോട്ടുകൂടി എന്ന് ആരോപിച്ച് നഗരസഭാ മുപ്പത്തിയാറാം വാർഡിൽ ഒരു കുടുംബത്തെ മുസ്‌ലിം ലീഗ് പ്രവർത്തകർ വീട്ടിൽ കയറി ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റമുണ്ടാക്കിയത് ലീഗിനെയും യുഡിഎഫിനെയും അസ്വസ്ഥമാക്കുന്നതായും അതാണ് കാെലപാതകത്തിലേക്ക് നയിച്ചതെന്നും സിപിഎം ആരോപിക്കുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരിക്കുന്ന ലീഗ് പ്രവർത്തകർ ഇർഷാദാണ് കേസിലെ മുഖ്യപ്രതി. കണ്ടാലറിയുന്ന മറ്റ് രണ്ട് പേർക്കെതിരെയും കേസ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Dyfi worker killed in kasargoad cpm against muslim league

Next Story
നരണിപ്പുഴ ഷാനവാസിന് വിട; നരണിപ്പുഴ ജുമാമസ്ജിദിൽ കബറടക്കിShanavas Naranippuzha, ഷാനവാസ് നരണിപ്പുഴ, Shanavas Naranippuzha passes away, Shanavas Naranippuzha sufiyum sujathayum, Sufiyum Sujathayum, Sufiyum Sujathayum director, heart attack, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com