ആലപ്പുഴ: ഹരിപ്പാട് ഡിവൈഎഫ്ഐ പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. കരുവാറ്റ സ്വദേശി ജിഷ്‌ണു(32)വാണ് മരിച്ചത്. ബൈക്കുകളിലെത്തിയ എട്ടംഗ സംഘം ജിഷ്‌ണുവിനെ ആക്രമിക്കുകയായിരുന്നു. ഉച്ചയ്‌ക്ക് പന്ത്രണ്ടോടെയായിരുന്നു ആക്രമണം. അക്രമികളെ കണ്ട ജിഷ്‌ണു ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പുറകേ വന്ന അക്രമി സംഘം വെട്ടുകയായിരുന്നു.
ജിഷ്‌ണുവിന്റെ വീടിന് സമീപത്തു വച്ചാണ് കൊലപാതകം നടത്തിയത്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പൊലീസ് എത്തി വണ്ടാനം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരുവാറ്റ വിഷ്ണുഭവനത്തില്‍ ഗോപലകൃഷ്ണനാണ് ജിഷ്‌ണുവിന്റെ പിതാവ്.