കോഴിക്കോട്: പേരാമ്പ്രയില്‍ വീണ്ടും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. അര്‍ധരാത്രി 12 ഓടെയായിരുന്നു സംഭവം.

കല്ലോട് ഭാഗത്തുവച്ചാണ്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ സിദ്ധാര്‍ത്ഥിന് വെട്ടേറ്റത്. ഇടതു കൈയ്ക്ക് ഗുരുതരമായി വെട്ടേറ്റ ഇയാളെ പേരാമ്പ്ര താലൂക്കാശുപത്രിയിലും തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വീട്ടിലെത്തിയ ഒരു സംഘം പെട്രോള്‍ ബോംബ് എറിഞ്ഞ ശേഷം ആക്രമിക്കുകയായിരുന്നു. തലയ്ക്ക് വെട്ടാനുള്ള ശ്രമം തടയുന്നതിനിടയിലാണ് കൈയ്ക്ക് വെട്ടേറ്റതെന്ന് പറയുന്നു. സിദ്ധാര്‍ത്ഥിന്റെ പിതാവ് സുകുമാരനും ബോംബേറില്‍ പരക്കേറ്റു. മൂന്നു മാസംമുമ്പ് ഈ വീട് ബോംബേറില്‍ തകര്‍ന്നിരുന്നു.

സിപിഎമ്മും ബിജെപിയും പ്രദേശത്ത് സമാധാനം ഉറപ്പുവരുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസം പേരാമ്പ്ര സിഐ കെ.പി.സുനില്‍ കുമാര്‍ സമാധാന യോഗം വിളിച്ച് ചേര്‍ത്തിരുന്നു. സന്ധി സംഭാഷണം നടന്നതിന് പിന്നാലെയാണ് അക്രമം ഉണ്ടായത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ