തിരുവനന്തപുരം: ഡിവൈഎഫ്ഐ പ്രവർത്തകനെ പൊലീസ് അതിക്രൂരമായി മർദ്ദിച്ചതായി പരാതി. കഴക്കൂട്ടം പൊലീസ് തല്ലിച്ചതച്ചെന്ന് കുളത്തൂർ സ്വദേശി രാജീവാണ് മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകിയത്. അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസിൽവച്ച് ഹോക്കി സ്റ്റിക്കു കൊണ്ടാണ് മർദ്ദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

കഴക്കൂട്ടത്ത് സിപിഎം-ആർഎസ്എസ് സംഘർഷത്തിനിടെ ആർഎസ്എസ് പ്രവർത്തകനെ രാജീവ് മർദിച്ചുവെന്ന പരാതിയിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വൈകിട്ട് 9 മണിയോടുകൂടിയാണ് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസിലെത്തിച്ചത്. അവിടെ വച്ച് നാലോളം പൊലീസുകാർ ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്ന് രാജീവ് പരാതിയിൽ പറയുന്നു. ഇതിൽ ഒരു പൊലീസുകാരനാണ് ഹോക്കി സ്റ്റിക്കു കൊണ്ട് മർദിച്ചതെന്നും പരാതിയിലുണ്ട്.

അതേസമയം, പൊലീസ് ആരോപണം നിഷധിച്ചു. രാജീവിനെ കസ്റ്റഡിയിൽ എടുത്തുവെങ്കിലും മർദിച്ചിട്ടില്ലെന്നാണ് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസിന്റെ വിശദീകരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ