പാലക്കാട്: പാലക്കാട് ജില്ലയിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. പാലക്കാട് മേനോൻ പാറയിൽ വച്ചാണ് ആക്രമണം നടന്നത്. കൂരാൻപാറ സ്വദേശി പ്രശാന്തിനാണ് വെട്ടേറ്റത്.

പ്രശാന്തിന്റെ പരിക്ക് അതീവ ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. ഇദ്ദേഹത്തെ ഉടൻ തന്നെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രശാന്തിനെ ആക്രമിക്കാൻ തന്നെ ലക്ഷ്യമിട്ട് ഒരു സംഘമാളുകൾ വീട്ടിലേക്ക് വരികയായിരുന്നു. വീട്ടിൽ അതിക്രമിച്ച് കടന്ന ശേഷമാണ് ഇവർ പ്രശാന്തിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ