കല്ലട ഓഫീസ് താഴിട്ട് പൂട്ടി ഡിവൈഎഫ്ഐ; പ്രതിഷേധ മാർച്ചും നടത്തി

കല്ലട ബസിന്റെ തിരുവനന്തപുരത്തെ ഓഫീസ് അടിച്ചു തകർക്കുകയും ചെയ്തു

kallada, kallada bus, motor vehicles, kerala news, ie malayalam

കോഴിക്കോട്: കോഴിക്കോട്ടെ കല്ലട ഓഫീസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടി. കല്ലട ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ഇനി അനുവദിക്കില്ലെന്നും ഡിവൈഎഫ്ഐ പറഞ്ഞു. പാളയത്തെ കല്ലടയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ജില്ലാ സെക്രട്ടറി പി.നിഖില്‍, പ്രസിഡന്റ് വി.വസീഫ് എന്നിവരാണ് പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.  കല്ലട ബസില്‍ വച്ച് യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തിയത്.

Read Also: കല്ലടയുടെ ലീലാവിലാസങ്ങള്‍; യുവതിയെ രാത്രിയില്‍ പെരുവഴിയിലാക്കിയെന്ന് ആരോപണം

യാത്രക്കാരിക്കു നേരെ പീഡന ശ്രമമുണ്ടായെന്നാണ് ആരോപണം. സംഭവത്തിൽ ബസിലെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ബസിന്റെ രണ്ടാം ഡ്രൈവർ ജോൺസൺ ജോസഫാണ് പ്രതി. കണ്ണൂരിൽ നിന്നും കൊല്ലത്തേക്കു പോകുന്ന ബസിലാണ് തമിഴ് യുവതിക്കു നേരെ പീഡന ശ്രമം നടന്നത്.  സംഭവത്തെ തുടര്‍ന്ന് ബസ് തേഞ്ഞിപ്പാലം പൊലീസ് പിടിച്ചെടുത്തു. യാത്രക്കാരിയുടെ പരാതിയില്‍ ഡ്രൈവര്‍ ജോണ്‍സന്‍ ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

യാത്രക്കാരിക്കു നേരെ നടന്ന പീഡന ശ്രമത്തെ തുടർന്ന് കല്ലട ട്രാവൽസിന്റെ ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തിട്ടുണ്ട്. തിരുവനന്തപുരത്തെ ഓഫീസാണ് തകർത്തത്. ഓഫീസിന് നേരെ പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു. യാത്രക്കാരെ മർദിച്ചതിന്റെ പേരിൽ വിവാദത്തിലായ സുരേഷ് കല്ലടയുടെ ഉടമസ്ഥതയിലുള്ള കല്ലട ബസ് ഇതോടെ വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്.

ബസിന് നേരെ തുടർച്ചയായി പരാതികളുയരുന്ന സാഹചര്യമാണ് നിലവിൽ. ഈ മാസം ആദ്യം 23 കാരിയായ മലയാളി യുവതിയെ പെരുവഴിയിലാക്കിയതിന്റെ പേരിലായിരുന്നു കല്ലട ട്രാവല്‍സ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. രാത്രി ഭക്ഷണത്തിനായി ബസ് നിര്‍ത്തിയ ശേഷം യുവതിയെ കയറ്റാതെ ബസ് വീണ്ടും യാത്ര ആരംഭിച്ചതായാണ് ആരോപണം. ഹൈവേയിലൂടെ ബസിന് പിന്നാലെ പെണ്‍കുട്ടി ഓടിയെന്നും പറയുന്നു. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി.

Read Also: വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

ബസിലെ യാത്രക്കാരായ യുവാക്കളെ മർദിച്ച കേസിൽ കല്ലടയിലെ ജീവനക്കാർ അടക്കം കുറ്റാരോപിതരാണ്. അതിനിടയിലാണ് പുതിയ ആരോപണം. രണ്ടു യുവാക്കളെ കല്ലട ബസ് ജീവനക്കാർ കൂട്ടമായി മർദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെയാണ് ആദ്യം പുറത്തുവന്നത്. വാർത്തയായതോടെ പൊലീസ് നടപടിയുണ്ടായി. സംഭവുമായി ബന്ധപ്പെട്ട് എട്ടോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Dyfi protest against kallada bus kozikkode office kerala

Next Story
Karunya Plus KN-270 Lottery Result Today: കാരുണ്യ പ്ലസ് KN-270 ഭാഗ്യക്കുറി, ഒന്നാം സമ്മാനം ആലപ്പുഴയ്ക്ക്kerala lottery result, kerala lottery result today, kerala lottery results, karunya plus lottery, karunya plus lottery result, kn251, kn251 lottery result, karunya plus lottery kn 251 result, kerala lottery result kn 251, kerala lottery result kn 251 today, kerala lottery result today, kerala lottery result today karunyaplus, kerala lottery result karunya plus, kerala lottery result karunya plus kn 251, karunya plus lottery kn 251 result today, karunya pluslottery kn 251 result today live, ie malayalam, കേരള ലോട്ടറി, കാരുണ്യ പ്ലസ്, കാരുണ്യ ലോട്ടറി, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com