തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും ഐടി ജീവനക്കാരിയുമായ വീണയുടെയും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസിന്റെയും വിവാഹചടങ്ങിൽ നിന്നുള്ള ഫോട്ടോയിൽ സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്ന സുരേഷിന്റെ ചിത്രം എഡിറ്റ് ചെയ്ത് ചേർത്ത സംഭവത്തിൽ നിയമടിപടി സ്വീകരിച്ചതായി ഡിവൈഎഫ്ഐ.

മന്ത്രി ഇ പി ജയരാജനും കുടുംബവും നിൽക്കുന്ന ചിത്രത്തിൽ ഇപി ജയരാജൻ്റെ ഭാര്യയുടെ ചിത്രം മോർഫ് ചെയ്ത്, സ്വർണക്കടത്തു കേസിലെ പ്രതിയുടെ മുഖം ചേർത്താണ് സോഷ്യൽ മീഡിയയിൽ വ്യാജ ചിത്രം പ്രചരിപ്പിക്കുന്നതെന്നും പ്രമുഖ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ കൊല്ലത്തും ഇത് പ്രചരിപ്പിച്ച മറ്റൊരു യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവിനെതിരെ കണ്ണൂരും പരാതി നൽകിയെന്നും ഡിവൈഎഫ്ഐ നേതാവ് എഎ റഹീം പറഞ്ഞു.

Read More: പ്രതിപക്ഷം ഈ തീക്കളി അവസാനിപ്പിക്കണം: കെ.കെ ശൈലജ

Read More: മുരളീധരൻ സംശയനിഴലിൽ, തെളിവുകളുള്ളവർ പുറത്തുവിടട്ടെ; വെല്ലുവിളിച്ച് കോടിയേരി

കോൺഗ്രസ് പ്രവർത്തകർക്കെതിരേ രൂക്ഷമായ ഭാഷയിൽ റഹീം വിമർശനമുന്നയിക്കുകയും ചെയ്തിട്ടുണ്ട്. “മുഖത്തു നോക്കി ആർജവത്തോടെ പറയണം രാഷ്ട്രീയം. വസ്തുതകളെ മുൻനിർത്തി നല്ല വാക്കുകളിൽ പറയണം. പകരം വീട്ടിലിരിക്കുന്നവരെ വലിച്ചിഴയ്ക്കുന്നത് നെറികേടാണ്,” റഹീം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

“നീചമായ ഈ രാഷ്ട്രീയ പ്രവർത്തനം പൊതു സമൂഹം തിരിച്ചറിയും. വ്യാജ ചിത്രങ്ങൾ നിർമിച്ച് നടത്തുന്ന ഇത്തരം പ്രചരണങ്ങൾ കോൺഗ്രസ് സംസ്ഥാന തലത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതാണ്. ഈ വ്യാജ ചിത്രം വാട്‍സ്ആപ്പ് വഴിയും മറ്റു സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്ന മറ്റുള്ളവർക്കെതിരെയും സംസ്ഥാനത്ത് പ്രാദേശികമായി പരാതി നൽകും,”എന്നും ഡിവൈഎഫ്ഐ നേതാവ് പറഞ്ഞു.

ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

“മുഖത്തു നോക്കി ആർജവത്തോടെ പറയണം രാഷ്ട്രീയം. വസ്തുതകളെ മുൻനിർത്തി നല്ല വാക്കുകളിൽ പറയണം. പകരം വീട്ടിലിരിക്കുന്നവരെ വലിച്ചിഴയ്ക്കുന്നത് നെറികേടാണ്.

ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡൻഡ്  പി എ മുഹമ്മദ് റിയാസും വീണയും വിവാഹിതരായ ദിവസത്തെ ചിത്രം വ്യാജമായി നിർമിച്ച് പ്രചരണം നടത്തുന്നത് കണ്ടോ?

മന്ത്രി ഇ പി ജയരാജനും കുടുംബവും നിൽക്കുന്ന ചിത്രത്തിൽ ഇ പിയുടെ ഭാര്യയുടെ ചിത്രം മോർഫ് ചെയ്ത്, സ്വർണക്കടത്തു കേസിലെ പ്രതിയുടെ മുഖം ചേർത്ത് പ്രചരിപ്പിക്കുന്നു.

 

Read More: സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് കേരള പൊലീസ് അന്വേഷിക്കണം: ചെന്നിത്തല

അതും മുഖമില്ലാത്ത വ്യാജ ഐഡിയിൽ നിന്നല്ല, മുഖവും മേൽ വിലാസവുമുള്ള ഒരാൾ അത് അധികാരികതയോടെ സ്വന്തം പ്രൊഫൈലിൽ പോസ്റ്റ് ചെയ്യുന്നു.
ഇതു സംബന്ധിച്ച് കണ്ണൂരിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ
പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

കോൺഗ്രസ്സിന്റെ ചാനൽ തന്നെ വ്യാജ ദൃശ്യം ഉണ്ടാക്കിയ സംഭവം നമുക്ക് ഓർമയുണ്ട്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ്സ് എംഎൽഎ മാർ…..

നുണ തിന്ന് കഴിയുന്ന കാലമെല്ലാം കഴിഞ്ഞു പോയെന്നു ഇനിയെങ്കിലും കോൺഗ്രസ്സ് മനസ്സിലാക്കണം. മിനിറ്റുകൾക്കുള്ളിൽ നുണയും അർദ്ധ സത്യങ്ങളും സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാകും. പൊളിച്ചടുക്കും.

ഇനിയെങ്കിലും കോവിഡ് കാലത്ത് നല്ലത് വല്ലതും ചെയ്യൂ… നുണയ്ക്ക് പകരം ഭക്ഷണം കഴിച്ചു ജീവിക്കാൻ തുടങ്ങൂ.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.