കൊച്ചി: ബന്ധുവും ഡിവൈഎഫ്ഐ നേതാവുമായ വനിതയോട് മോശമായി പെരുമാറിയെന്ന കേസിൽ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354-ാം വകുപ്പ് പ്രകാരമാണ് ഇരിങ്ങാലക്കുട സ്വദേശിയായ ജീവൻലാലിനെതിരെ കേസെടുത്തത്.

പരാതിക്കാരിയിൽ നിന്ന് പൊലീസ് വിശദമായി മൊഴിയെടുക്കുകയാണ്. ഇക്കഴിഞ്ഞ ജൂലൈ 13 നാണ് സംഭവം നടന്നത്. ഇരിങ്ങാലക്കുട എംഎൽഎയുടെ തിരുവനന്തപുരത്തെ എംഎൽഎ ഹോസ്റ്റലിൽ വച്ചായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്.

മെഡിക്കൽ പ്രവേശനത്തിനു സഹായിക്കാമെന്ന് പറഞ്ഞ് യുവതിയുടെ കൂടെപോയ ജീവൻലാൽ സ്ത്രീത്വത്തെ അപമാനിക്കും വിധംപെരുമാറിയെന്നാണു വനിതാ പ്രവർത്തകയുടെ പരാതി.  സംഭവത്തെ കുറിച്ച് തൃശ്ശൂർ കാട്ടൂർ പൊലീസ് സ്റ്റേഷനിലാണ് പെൺകുട്ടി പരാതി നൽകിയത്.

സംഭവം പാർട്ടി നേതൃത്വത്തെ അറിയിച്ചെങ്കിലും ജീവൻലാലിനെതിരെ നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് പരാതിക്കാരി പൊലീസിനെ സമീപിച്ചത്.   പൊലീസ് കേസെടുത്തതിന് പിന്നാലെ ജീവൻലാലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഡിവൈഎഫ്ഐയുടെ ഭാരവാഹിത്വത്തിൽ നിന്നും ഇയാളെ നീക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.