എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡൻ്റ്  ജെയ്ക് സി തോമസ് വിവാഹിതനാകുന്നു. കോട്ടയം സ്വദേശിയായി ഗീതു തോമസാണു വധു. ഒക്ടോബർ 19ന് കോട്ടയം തെള്ളകം ചൈതന്യ പാസ്റ്റർ സെന്ററിലാണ് വിവാഹം.

നിലവിൽ സിപിഎം കോട്ടയം ജില്ലാ കമ്മറ്റി അംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമാണ് ജെയ്ക് സി തോമസ്. വിവാഹച്ചടങ്ങിലേക്ക് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമും സിപിഎം ജില്ലാ  സെക്രട്ടറി വി എൻ വാസവനും ചേർന്നാണ് ക്ഷണിച്ചിരിക്കുന്നത്. ക്ഷണക്കത്ത് ജെയ്ക് ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു.

jaick c thomas

എസ്എഫ്ഐയിലൂടെയാണ് ജെയ്ക്കിന്റെ രാഷ്ട്രീയ പ്രവേശനം. എസ്എഫ്ഐ ജില്ലാ പ്രസിഡന്റായിരുന്ന ഇദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവുന്നതിന് ഒരു മാസം മുമ്പാണ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.കോട്ടയം സി.എം.എസ് കോളേജിൽ പഠിച്ച ജെയ്ക് സി. തോമസ്, ബി.എ. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ബിരുദധാരിയാണ്. ജെയ്ക്കിന്റെ പ്രതിശ്രുത വധു ഗീതുവും സിഎംഎസ് കോളേജിലാണ് പഠിച്ചത്.

ജെയ്ക് സി. തോമസ് എസ്.എഫ്.ഐ കോട്ടയം ജില്ല പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.  2016ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിൽ നിന്ന് യുഡിഎഫ് നേതാവ് ഉമ്മൻചാണ്ടിക്കെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.