തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവും സംസ്ഥാന യുവജന ക്ഷേമ കമ്മിഷൻ അദ്ധ്യക്ഷയുമായ ചിന്ത ജെറോമിന്റെ വാഹനത്തിന് നേർക്ക് ആക്രമണം. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിനടുത്ത് കല്ലമ്പലത്ത് ഗതാഗത കുരുക്കിൽ അകപ്പെട്ടിരിക്കെയായിരുന്നു ആക്രമണം നടന്നത്.

മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് യുവാവ് വാഹനത്തിൽ ആഞ്ഞുവെട്ടുകയായിരുന്നു. ആക്രമണത്തിൽ കാറിന്റെ ബോണറ്റും ബംപറും തകർന്നു. കാറിന്റെ മുൻവശത്തെ ചില്ലും തകർത്തിട്ടുണ്ട്. അക്രമിയെ നാട്ടുകാർ കീഴ്പ്പെടുത്തി പൊലീസിന് കൈമാറി.

ചിന്ത ജെറോം തന്റെ ഔദ്യോഗിക വാഹനത്തിലായിരുന്നില്ല യാത്ര ചെയ്തത്. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനസികരോഗിയാണ് അക്രമിയെന്ന സംശയത്തിലാണ് പൊലീസ്. ചിന്ത ജെറോമിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ