തൊടുപുഴ: തൊടുപുഴയിലെ ബാറില്‍ അക്രമം നടത്തിയവര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി ഡിവൈഎഫ്‌ഐ. അടിപിടിയുണ്ടാക്കിയ രണ്ട് പേരെ സംഘടനയില്‍ നിന്ന് പുറത്താക്കി. മുതലക്കോടം യൂണിറ്റ് സെക്രട്ടറി മാത്യൂസ് കൊല്ലപ്പള്ളി, യൂണിറ്റ് പ്രസിഡന്റ് ജിത്തു എന്നിവരെയാണ് പുറത്താക്കിയത്. ഡിവൈഎഫ്ഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഇരുവരേയും പുറത്താക്കിയത്.

തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ  ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ആക്രമണത്തിൽ പങ്കുണ്ടെന്ന് ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പുറത്താക്കിയതെന്ന് ബ്ലോക്ക്‌ സെക്രട്ടറി അരുൺ പറഞ്ഞു. ഡിവെെഎഫ്ഐ പ്രവർത്തകർക്കെതിരെ ബാർ ജീവനക്കാരും പരാതിപ്പെട്ടിരുന്നു.

Read Also: ഒരു രാജ്യം, ഒരു ഭാഷ; അമിത് ഷാ പ്രസ്താവന പിന്‍വലിക്കണമെന്ന് സ്റ്റാലിന്‍, വിമര്‍ശിച്ച് ഒവൈസിയും

തൊടുപുഴ നഗരത്തിലെ ബാർ ഹോട്ടലിൽ ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. മദ്യം ചോദിച്ച് എത്തിയ ഡിവെെഎഫ്ഐ പ്രാദേശിക നേതാവ് ഉൾപ്പെട്ട നാലംഗ ഗുണ്ടാ സംഘം റിസപ്ഷനിസ്റ്റിനെ മർദിച്ച് പണം തട്ടിയെന്നാണ് പരാതി. ഇടുക്കി റോഡിലുള്ള ബാറിൽ എത്തിയ സംഘമാണ് ആക്രമം നടത്തിയത്. ഡിവെെഎഫ്ഐ നേതാക്കൾ ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന നാലു പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മദ്യം ചോദിച്ചപ്പോള്‍ നല്‍കാത്തതാണ് പ്രകോപനത്തിന് കാരണം. റിസപ്ഷനിസ്റ്റ് ടോണിയെ തള്ളി മാറ്റി ഇവര്‍ ഹോട്ടലിലേക്ക് കയറുകയും തുടര്‍ന്ന് മര്‍ദിക്കുകയും ചെയ്തു. റിസപ്ഷനിസ്റ്റിന്റെ പോക്കറ്റില്‍ നിന്ന് പണം തട്ടിപ്പറിക്കുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.