മൂടൽമഞ്ഞ് കാരണം ഷാർജയിൽ ഇറക്കാൻ സാധിക്കാതെ വിമാനം കൊച്ചിയിലേയ്ക്ക് തന്നെ തിരികെ എത്തി. അവധിയ്ക്കായി ബന്ധുക്കളുടെ അടുത്ത് പോകാനും അവധി കഴിഞ്ഞ് ജോലിക്ക് ഹാജരാകാനുമെല്ലാമായുളള നിരവധി യാത്രക്കാരാണ് ഇത് കാരണം പ്രതിസന്ധിയിലായത്. തിരികെ എത്തിയ വിമാനത്തിൽ നിന്നും യാത്രക്കാർ ഒരു മണിക്കൂർ കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ പ്രതിഷേധിക്കുകയാണ്.

ഇന്നലെ രാത്രി 9.30ന് നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെട്ട ജെറ്റ എയർവെയ്സ് വിമാനത്തിന് മൂടൽമഞ്ഞ് കാരണം ഷാർജയിൽ ഇറങ്ങാൻ കഴിഞ്ഞില്ല. അവിടെ നിന്നും മസ്കത്തിലേയ്ക്ക് പോയ വിമാനം അവിടെ ഇറക്കി. ഇന്ന് രാവിലെ ഏഴ് മണിക്ക് അവിടെ നിന്നും തിരിച്ച് രാവിലെ 11.10 ഓടെ തിരികെ കൊച്ചിയിലെത്തി. എപ്പോൾ തിരികെ പോകുമെന്നോ എങ്ങനെ യാത്രക്കാരെ ഷാർജയിൽ എത്തിക്കുമെന്നോ യാത്രക്കാർക്ക് കമ്പനി ഉറപ്പുനൽകാത്തതിനാൽ യാത്രക്കാർ വിമാനത്തിൽ നിന്നും ഇറങ്ങാതെ പ്രതിഷേധിക്കുന്നു.

എംജി സർവകലാശാല മുൻ പ്രോവൈസ് ചാൻസലിർ ഡോ. ഷീനാ ഷുക്കൂർ ഉൾപ്പടെയുളളവർ ഈ വിമാനത്തിലെ യാത്രക്കാരാണ്. യാത്രക്കാരോട് സംസാരിക്കാൻ ഇതുവരെ വിമാന കന്പനി അധികൃതർ തയ്യാറായിട്ടില്ലെന്നും പൊലീസ് ആണ് യാത്രക്കാരുമായി സംസാരിക്കുന്നതെന്നും ഷീനാ ഷൂക്കൂർ ഏഷ്യാനെറ്റി നോട് പറഞ്ഞു. മസ്കറ്റിൽ ഇറങ്ങിയ വിമാനത്തിൽ നിന്നും യാത്രക്കാരെ പുറത്തിറിക്കിരുന്നില്ലെന്നും രാവിലെ ഏഴ്  മണി വരെ വിമാനത്തിൽ തന്നെ ചെലവഴിക്കുകയായിരുന്നുവെന്നും ഷീനാ ഷുക്കൂർ പറഞ്ഞു.

യാത്രക്കാരിൽ പലരും ഷാർജയിൽ ജോലിയിൽ കയറേണ്ടവരായിരുന്നുവെന്നും അവരെ പ്രതിസന്ധിയിലാക്കുന്നതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. എത്രയും വേഗം തിരികെ ഷാർജയിലെത്തിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ