തിരുവനന്തപുരം: ഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലി (62) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. നിരവധി മലയാള സിനിമകൾക്ക് ഡബ്ബ് ചെയ്തിട്ടുണ്ട്. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുളള സംസ്ഥാന ചലച്ചിത്ര പുരസ്കാരമടക്കം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.

Read More: പ്രിയപ്പെട്ടവരെയെല്ലാം മരണം തട്ടിയെടുത്തിട്ടും ആനന്ദവല്ലി തളരാതെ പിടിച്ചുനിന്നു: മേനക

‘ദേവി കന്യാകുമാരി’ എന്ന ചിത്രത്തിൽ നടി രാജശ്രീക്ക് ശബ്ദം നൽകികൊണ്ടാണ് ഡബ്ബിങ് മേഖലയിലേക്കെത്തിയത്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന സിനിമയിൽ പൂർണിമ ജയറാമിനു വേണ്ടി ഡബ്ബിങ് ചെയ്തു. ‘തൂവാനത്തുമ്പിൾ’ സിനിമയിൽ സുമലതയ്ക്ക് വേണ്ടി ശബ്ദം നൽകിയിട്ടുണ്ട്. 1992 ൽ ‘ആധാരം’ എന്ന ചിത്രത്തിൽ ഗീത എന്ന നടിക്ക് വേണ്ടി ശബ്ദം നൽകിയതിന് കേരള സംസ്ഥാന അവാർഡ് ലഭിച്ചു.

റൗഡി രാജമ്മ, അനുപല്ലവി, അങ്ങാടി, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, കള്ളൻ പവിത്രൻ, തൃഷ്ണ, അഹിംസ, നാഗമഠത്തു തമ്പുരാട്ടി, ഈ നാട്, ഓളങ്ങൾ, പടയോട്ടം, ജോൺ ജാഫർ ജനാർദ്ദനൻ, അമൃതഗീതം, ആ ദിവസം, കുയിലിനെ തേടി, മുത്താരംകുന്ന് പി.ഒ. തുടങ്ങിയ ചിത്രങ്ങളിൽ ഡബ്ബിങ് ആർട്ടിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. സീരിയലുകൾക്കുവേണ്ടിയും ഡബ്ബിങ് നൽകിയിട്ടുണ്ട്.

Read: ഒരേ സിനിമയിൽ ഒമ്പത് പേർക്കുവരെ ശബ്ദം നൽകിയിരുന്നു ആനന്ദവല്ലി: ഭാഗ്യലക്ഷ്മി

മാധവിക്കുവേണ്ടി ‘ആകാശദൂത്’, ‘ഗാന്ധാരി’, ഗീതയ്ക്കുവേണ്ടി ‘വാത്സല്യം’, ഗീതയ്ക്കും നന്ദിതാബോസിനും വേണ്ടി ‘പൈതൃകം’, ഗീതയ്ക്കും രേണുകയ്ക്കും വേണ്ടി ‘ഏകലവ്യൻ’, ഉർവശിക്കുവേണ്ടി ‘നാരായം’, ‘കൗശലം’, ‘ഇതു മഞ്ഞുകാലം’, രാധികയ്ക്കുവേണ്ടി ‘അർഥന’, സിത്താരയ്ക്കുവേണ്ടി ‘ചമയം’, ശോഭനയ്ക്കുവേണ്ടി ‘ഗോളാന്തരവാർത്ത’, ‘മായാമയൂരം’, ഡോളറിൽ പത്മിനിക്കുവേണ്ടിയും, പൊന്തൻമാടയിൽ ലബനി സർക്കാരിനുവേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്.

നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. ഏണിപ്പടികൾ, കാട്, കന്യാകുമാരി, യൗവനം, സ്വാമി അയ്യപ്പൻ, സ്വപ്നാടനം, ഹൃദയം ഒരു ക്ഷേത്രം, ചോറ്റാനിക്കര അമ്മ, അംബ അംബിക അംബാലിക, സർവ്വേക്കല്ല്, ശ്രീമുരുകൻ, പിന്നെയും പൂക്കുന്ന കാട്, ഗുരുദക്ഷിണ, കഥ ഇതുവരെ, വഴിയോരക്കാഴ്ചകൾ, അബ്കാരി, പ്രിയപ്പെട്ട കുക്കു, കളിവീട് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Read: ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചനമറിയിച്ചു

അന്തരിച്ച സംവിധായകൻ ദീപൻ മകനാണ്. 2017ൽ വൃക്കരോഗം ബാധിച്ച് മരണമടഞ്ഞ ദീപനാണ് പൃഥ്വിരാജിനെ ആക്ഷന്‍ നായകൻ പദവിയിലേക്ക് ഉയര്‍ത്തിയ പുതിയമുഖം, ഹീറോ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.