ഫെയിസ് ബുക്കിൽ അശ്ലീല പരമാർശം നടത്തിയ വ്യക്തിക്ക് ചുട്ടമറുപടി നൽകി നടിയും ഡബ്ബിങ്ങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഭാഗ്യലക്ഷിയുടേയും മക്കളുടേയും ചിത്രം ഉപയോഗിച്ച് കേട്ടാലറക്കുന്ന രീതിയിൽ ഷിബു പുരയിടം എന്ന വ്യക്തിയാണ് പോസ്റ്റ് ചെയ്തത്. ഇയാളുടെ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് എടുത്ത് ഭാഗ്യലക്ഷ്മി ഇതിന് മറുപടി നൽകിയിട്ടുണ്ട്.


ഭാഗ്യലക്ഷ്മിയുടെ പോസ്റ്റ് ഇങ്ങനെ-

സുഹൃത്തുക്കളേ
അമ്മക്കും മക്കൾക്കും വിത്യാസമറിയാത്ത Shibu Purayidam എന്ന ഈ വൃത്തികെട്ടവന് ഒരു സംശയം ഇത് എന്റെ മക്കളാണോ.
എന്ന്..ഇവരെന്റെ മക്കളാണെന്ന് ഇവന് പ്രൂഫ് വേണമെന്ന്.
ഈ പ്രായത്തിൽ ഞാനേതോ ആണുങ്ങളുടെ കൂടെ…എന്റെ മക്കളെ അറിയാത്ത ആരുണ്ട് ഈ നാട്ടിൽ…ഇവനെ എന്ത് ചെയ്യണം പറയൂ..എന്റെ സംസ്കാരത്തിന് ഇവനുളള ഭാഷയില്ല..

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ