Latest News

ബിനോയ് കോടിയേരിക്ക് ദുബായ് പൊലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ്

ദുബായ് പൊലീസിന്റെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് ബിനോയ്ക്കെതിരെ കേസില്ലെന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റ് അനുവദിച്ചത്

ദുബായ്: കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്ക് ദുബായ് പൊലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ്. ദുബായ് പൊലീസിന്റെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് ബിനോയ്ക്കെതിരെ കേസില്ലെന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റ് അനുവദിച്ചത്. ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നയാൾക്കെതിരെ രാജ്യത്ത് ഒരു പൊലീസ് കേസും റജിസ്റ്റർ ചെയ്തിട്ടില്ലെന്നും നല്ല സ്വഭാവമുളള വ്യക്തിയാണെന്നും സർട്ടിഫിക്കറ്റിലുണ്ട്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഇന്നത്തെ തീയതിയിലാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയത്.

ദുബായിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. വിദേശരാജ്യങ്ങളിൽനിന്നും വരുന്നവർ അവരവരുടെ രാജ്യത്തുനിന്നും സർട്ടിഫിക്കറ്റ് ഹാജരാക്കണം. തനിക്കെതിര ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ബിനോയ് ദുബായ് പൊലീസിനോട് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്. മകനെതിരെ ദുബായിൽ കേസില്ലെന്ന് കോടിയേരി ബാലകൃഷ്ണനും നേരത്തെ വ്യക്തമാക്കിയിരുന്നു.

ദുബായ് പൊലീസ് നൽകിയ ക്ലിയറൻസ് സർട്ടിഫിക്കറ്റ്

ദുബായിൽ ബിനോയ് കോടിയേരി 13 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ജാസ് ടൂറിസം കമ്പനി ഉടമ ഹസൻ ഇസ്മയിൽ അബ്ദുളള അൽമർസൂഖി ആണ് ബിനോയ്‌ക്കെതിരെ പരാതി നൽകിയത്. ഒരു ഔഡി കാർ വാങ്ങുന്നതിന് 53.61 ലക്ഷം രൂപ ഈടുവായ്പ നല്‍കി. ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 7.7 കോടി രൂപ ബിനോയ്ക്ക് കമ്പനി അക്കൗണ്ടിൽനിന്നു ലഭ്യമാക്കിയെന്നാണ് പരാതി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Dubai police give clearence certificate to binoy kodiyeri

Next Story
ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തിൽ സർക്കാർ അന്വേഷണമില്ലെന്ന് പിണറായി വിജയൻPinarayi Vijayan, പിണറായി വിജയൻ, cpm, സിപിഎം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com