കൊച്ചി: ദുബായ് മനുഷ്യക്കടത്ത് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴ് പ്രതികളിൽ നാല് പേർക്ക് 10 വർഷം തടവ് വിധിച്ചു. മുഖ്യ പ്രതികളായ കെ. വി. സുരേഷ്, ലിസി സോജൻ, സേതു ലാൽ,​ എ.പി.മനീഷ് എന്നിവർക്കാണ് 10 വർഷം തടവ്. അനിൽ കുമാർ, ബിന്ദു, ശാന്ത എന്നിവർക്ക് ഏഴ് വർഷം തടവും പിഴയും വിധിച്ചു.

എറണാകുളം സിബിഐ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്. സുധർമ്മൻ, വർഗീസ് റാഫേൽ, പി. കെ. കബീർ, സിറാജ്, പി. എ. റഫീഖ്, എസ്. മുസ്തഫ എന്നിവരെ വെറുതെ വിട്ടു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 73 സാക്ഷികളെയും പ്രതിഭാഗത്ത് നിന്ന് ഏഴ് സാക്ഷികളെയും വിസ്തരിച്ചു.

മനുഷ്യക്കടത്ത് സംഘം ഷാർജയിലേക്കു കടത്തിയ കഴക്കൂട്ടം സ്വദേശിനി പെൺവാണിഭ സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് മുംബൈയിൽ എത്തിയതോടെയാണ് മനുഷ്യക്കടത്ത് പുറംലോകമറിഞ്ഞത്. തുടര്‍ന്ന് പ്രതികള്‍ക്കെതിരെ കേസ് ചുമത്തി. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ അനാശാസ്യകേന്ദ്രങ്ങളിലെത്തിക്കുന്നതിനു വ്യാജ പാസ്പോര്‍ട്ടുകള്‍ ഉപയോഗിക്കുകയും വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെയും മറ്റും ഒത്താശയോടെ മനുഷ്യക്കടത്തു നടത്തുകയും ചെയ്തുവെന്നാണ് ഇവർക്കെതിരേയുള്ള കേസ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ