ദുബായ്: സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഒഴിവാക്കി അതിന്റെ പണം കേരളത്തിന് സംഭാവന ചെയ്ത് ദുബായിലെ ഒരു ക്രിസ്ത്യന്‍ പളളി. സുവര്‍ണ ജൂബിലിക്കായി മാറ്റി വെച്ചിരുന്ന ഒരു കോടി രൂപ (5,42,643 ദിര്‍ഹം) ആണ് കേരളത്തിന്റെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പളളി അധികൃതര്‍ സംഭാവന ചെയ്തത്.
സെന്റ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ അമ്പതാം വാര്‍ഷികം വെളളിയാഴ്ച്ചയാണ് നടക്കേണ്ടിയിരുന്നത്.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികളില്‍ പലതും ഒഴിവാക്കി ആ പണം വെളളപ്പൊക്ക ദുരിതാശ്വാസത്തിനായി നീക്കി വെച്ചതായി ഫാദര്‍ നൈനാന്‍ ഫിലിപ് പണക്കമറ്റം വ്യക്തമാക്കി. കൂടുതലും കേരളത്തില്‍ നിന്നുളള വിശ്വാസികളുളള പളളിയിലേക്ക് ഓരോരുത്തരും നല്ല രീതിയിലാണ് സംഭാവന നല്‍കിയത്. നേരത്തേ പളളി അധികൃതര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. കൂടാതെ ദുരന്തബാധിതരായ 130 കുടുംബങ്ങളെ സഹായിക്കുകയും ചെയ്തിരുന്നു.

ഇത്തരത്തില്‍ നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ പളളിയുടെ നേതൃത്വത്തില്‍ ചെയ്യാനായതായി ഫാദര്‍ നൈനാന്‍ ഫിലിപ് പണക്കമറ്റം പറഞ്ഞു. ജനുവരി 4ന് കാന്‍സര്‍ ബാധിതര്‍ക്ക് മുടി ദാനം ചെയ്യാനുളള പരിപാടിയും പളളി സംഘടിപ്പിക്കുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ