വോട്ടെണ്ണല്‍ ദിവസം മാത്രം ഡ്രൈ ഡേ; മറ്റ് വാര്‍ത്തകള്‍ അടിസ്ഥാനരഹിതം

വോട്ടെണ്ണല്‍ നടക്കുന്ന 23 ന് മാത്രമായിരിക്കും സംസ്ഥാനത്ത് ഡ്രൈ ഡേ

മദ്യനിരോധനം, ബീഹാറിലെ മദ്യനിരോധനം,

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പ്രമാണിച്ച് ഇന്ന് (ഏപ്രില്‍ 21) വൈകീട്ട് മുതല്‍ വോട്ടെണ്ണല്‍ നടക്കുന്ന 23-ാം തീയതി വൈകീട്ട് വരെ മദ്യവില്‍പന ശാലകള്‍ അവധിയായിരിക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം. സമൂഹ മാധ്യമങ്ങളിലടക്കം ഈ വാര്‍ത്ത പ്രചരിക്കുന്ന സാഹചര്യത്തിലാണ് എക്‌സൈസ് കമ്മീഷണറുടെ ഓഫീസ് വ്യക്തതയുമായി രംഗത്തെത്തിയത്. വോട്ടെണ്ണല്‍ നടക്കുന്ന 23 ന് മാത്രമായിരിക്കും സംസ്ഥാനത്ത് ഡ്രൈ ഡേ.

ഇക്കാര്യം ഏപ്രില്‍ മാസം തന്നെ തീരുമാനിച്ചതാണ്. ഇതുവരെ അക്കാര്യത്തില്‍ മാറ്റമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത പ്രചരിക്കുന്നതിനാല്‍ ബവ്‌റിജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളില്‍ ഇന്ന് രാവിലെ മുതല്‍ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. എക്‌സൈസ് കമ്മീഷണര്‍ ഓഫീസിലേക്കു കോളുകള്‍ എത്തുന്ന സാഹചര്യത്തിലാണ് വിശദീകരണം.

ഏഴ് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം മേയ് 23 നാണ് പുറത്തുവരിക. ഏപ്രിൽ 23 നായിരുന്നു കേരളത്തിൽ വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പ് നടന്ന ദിവസവും കേരളത്തിൽ ഡ്രെെ ഡേ ആയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Dry day kerala election counting lok sabha election

Next Story
പെരിയ ഇരട്ടക്കൊലക്കേസ്: രാഷ്ട്രീയ കൊലപാതകമെങ്ങനെ വ്യക്തി വൈരാഗ്യമായെന്ന് ഹൈക്കോടതിperiya murder, പെരിയ കൊലപാതകം, kripesh, കൃപേഷ്, sarath lal, ശരത് ലാൽ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com