മദ്യലഹരിയിലെ തര്‍ക്കം; വയനാട്ടില്‍ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു

സംഭവത്തിന് ശേഷം ഒളിവില്‍ പോയ രതീഷിനെ പൊലീസ് തിരയുകയാണ്.

കല്‍പറ്റ: വയനാട്ടില്‍ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു. മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനെ തുടര്‍ന്നാണ് യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നത്. തിരുവനന്തപുരം സ്വദേശിയായ ടാപ്പിങ് തൊഴിലാളി സന്തോഷ് ആണ് മരിച്ചത്. സുഹൃത്ത് ചെറുകുന്ന് ചക്കിന്‍തൊടി രതീഷ് ആണ് സന്തോഷിനെ കുത്തിയത്.

ഇന്നലെ വൈകീട്ട് ആറരയോടെ കോണിച്ചിറ പൂതാടി ചെറുകുന്നിലായിരുന്നു സംഭവം. രണ്ടാഴ്ച മുന്‍പാണ് സന്തോഷ് വയനാട്ടിലെത്തിയത്. ടാപ്പിങ് തൊഴില്‍ അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചു പോകാന്‍ തയ്യാറായതായിരുന്നു സന്തോഷ്. തിരിച്ചുപോകുന്നതിന് മുമ്പ് സന്തോഷ് വാടകയ്ക്കു താമസിക്കുന്ന കെട്ടിടത്തില്‍വച്ച് ഇരുവരും മദ്യപിച്ചു.

ഇതിനിടെയുണ്ടായ വാക്കേറ്റത്തിനൊടുവില്‍ രതീഷ് കത്തിയെടുത്തു കുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ രതീഷിനെ പൊലീസ് തിരയുകയാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Drunk man kills friend in wayanad

Next Story
സനല്‍കുമാറിന്റെ മരണം; അന്വേഷിക്കാന്‍ എസ്‌പി ആന്റണിയുടെ നേതൃത്വത്തിലുള്ള 11 അംഗ സംഘം
The moderation of comments is automated and not cleared manually by malayalam.indianexpress.com