കൊച്ചി: സംസ്ഥാനത്തെ കോളേജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി മരുന്നുപയോഗവും വിപണനവും കടത്തും സംബന്ധിച്ച രഹസ്യ വിവരങ്ങൾ പൊലീസ് ഹൈക്കോടതിക്ക് കൈമാറി. മുദ്രവച്ച കവറിലാണ് പൊലീസ് വിവരങ്ങൾ കൈമാറിയത്. കോടതി നിർദേശപ്രകാരമാണ് സർക്കാർ നടപടി. യുവാക്കൾ മയക്കുമരുന്നിന് അടിമകളാവുന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണന്ന് കോടതി നേരത്തെ വിലയിരുത്തിയിരുന്നു.

Read Also: ഒരൊറ്റ സിനിമയിലൂടെ മലയാളികളെ കയ്യിലെടുത്ത ഈ കൊച്ചുമിടുക്കി ആരാണെന്നറിയാമോ?

സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണം യുവാക്കളുടെ വൻതോതിലുള്ള മയക്കുമരുന്നുപയോഗമാണെന്നും തടയാൻ ഫലപ്രദമായ നടപടി ഇല്ലെന്നും ചൂണ്ടിക്കാട്ടി കോട്ടയം മുൻ ജില്ലാ പൊലീസ് മേധാവി എൻ.രാമചന്ദ്രൻ കത്തയച്ചതിനെത്തുടർന്ന് കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. സ്ഥിതിവിവരക്കക്കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ലഹരി എല്ലാ പ്രായക്കാർക്കാർക്കിടയിലും പ്രത്യേകിച്ച് കൗമാരക്കാരിലും വിദ്യാർഥികളിലും ലഹരി മരുന്നുപയോഗം വർധിക്കുന്നതായി പൊലീസ് കോടതിയെ അറിയിച്ചു.

Read Also: ഹൈക്കോടതിയില്‍ നാടകീയ രംഗങ്ങള്‍; ‘ഷെയിം ഷെയിം’ വിളിച്ച് അഭിഭാഷകര്‍

മുദ്രവച്ച കവറിൽ നൽകിയ വിവരങ്ങൾക്കൊപ്പം സമർപ്പിച്ച അധിക സത്യവാങ്‌മൂലത്തിലാണ് നാർകോടിക് ആക്ഷൻ ഫോഴ്‌സ് വിഭാഗം മേധാവി ഐജി പി.വിജയൻ വിവരങ്ങൾ കോടതിയെ അറിയിച്ചത്.

വിദ്യാദ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരിമരുന്നു വേട്ടയുടെ ഭാഗമായി നടത്തിയ പരിശോധയിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ സംസ്ഥാനത്ത് 627 കേസുകൾ രജിസ്റ്റർ ചെയ്തു. 10.22 കിലോഗ്രാം കഞ്ചാവും 379 ലഹരി ഗുളികകളും നാലു കിലോയോളം ഹാൻസും ഗുഡ്കയും പിടിച്ചെടുത്തു. ലഹരി മരുന്നുപയോഗം തടയുന്നതിന് വ്യാപക ബോധവത്ക്കരണം നടത്തുന്നുണ്ടന്നും പൊലീസ് കോടതിയെ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.